വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ അനുഭവിക്കുന്ന വിദേശ തടവുകാരെ പരസ്പരം കൈമാറുന്നതിനും അവരുടെ അവശേഷിക്കുന്ന ശിക്ഷ മാതൃരാജ്യങ്ങളില്‍ അനുഭവിക്കുന്നതിനും നിരവധി രാജ്യങ്ങളുമായി ഇന്ത്യ ഒപ്പ് വെച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ഭൂരിഭാഗം ഇന്ത്യന്‍ തടവുകാരും ഗള്‍ഫിലെ വിവിധ ജയിലുകളിലാണ് എന്നതിന്‍റെ അടിസ്ഥാനത്തില്‍, തടവുകാരുടെ കൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ് ഞാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലേക്ക് അപേക്ഷ അയക്കുകയുണ്ടായി. അതിന് ലഭിച്ച മറുപടിയിലാണ് മിക്കതും ഇതുവരേയും നടപ്പാക്കിയിട്ടില്ല എന്ന് വെളിവായത്.
Showing posts with label 2015. Show all posts
Showing posts with label 2015. Show all posts
Monday, August 8, 2016
Tuesday, July 26, 2016
മദദ് [MADAD] - പ്രവാസികള്‍ക്ക് വേണ്ടിയുള്ള പോര്‍ട്ടല്‍
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2015
ഫെബ്രുവരിയില്‍ തുടങ്ങിയ 'മദദ്' പോര്‍ട്ടലില്‍ നാല് മാസത്തിനുള്ളില്‍
മാത്രം ലഭിച്ചത് 2109 പരാതികള്‍. ഇതില്‍ 40 ശതമാനം (854) പരാതികളും സൗദി
അറേബ്യയില്‍ നിന്ന്. മദദ്-ല്‍ ആകെ ലഭിച്ച 2109 പരാതികളില്‍ 897
എണ്ണത്തില്‍ ഇനിയും നടപടി എടുക്കാനുണ്ട്. 1249 എണ്ണം പരിഹരിച്ചു. 37
എണ്ണം റീ-ഓപ്പണ്‍ ചെയ്തു. എന്നാല്‍ പരിഹരിക്കാതെ തന്നെ എംബസികള്‍
ഗ്രീവന്‍സസ് ക്ലോസ് ചെയ്യുന്നതായി പരാതികള്‍ ഉണ്ട്. 'റൈറ്റ് ഓഫ് റിട്ടേണിന്
വേണ്ടി ഞാനും മൈന ഉമൈബനും നല്കിയ പല
പരാതികളും ഇപ്രകാരം ക്ലോസ് ചെയ്തവയില്‍ പെടുന്നു. സൈറ്റിലെ സാങ്കേതിക
തകരാറുകള്‍ മൂലം പലര്‍ക്കും പരാതികള്‍ റീ-ഓപ്പണ്‍ ചെയ്യാനാകുന്നുമില്ല.
എങ്കിലും മദദ് പോര്‍ട്ടല്‍ വന്നതിന് ശേഷം പ്രവാസികളുടെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ എംബസികളുടെ
പ്രവര്‍ത്തനത്തെ കേന്ദ്ര സര്‍ക്കാരിന് കാര്യക്ഷമമായി വിലയിരുത്തുവാന്‍
'മദദ്' പോര്‍ട്ടല്‍ സഹായകമാകും. ഭൂരിഭാഗം പരാതികളും ഗള്‍ഫ് രാജ്യങ്ങളിലെ
എംബസികളുമായി ബന്ധപ്പെട്ടവയാണ്. ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍
ചെയ്ത രാജ്യങ്ങളുടെ പേരും ലഭിച്ച പരാതികളുടെ എണ്ണവും. ഇനിയും
പരിഹരിക്കാനുള്ളവയുടെ എണ്ണം ബ്രാക്കറ്റില്‍.
സൗദി അറേബ്യ - 854(509),
യു.എ.ഇ - 290(101),
മലേഷ്യ - 137(35),
കുവൈറ്റ് - 100(13),
ഒമാന്‍ - 95(6) ,
ഖത്തര്‍ - 95(53).
ഇത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അപ്ലോഡ് ചെയ്യുന്നു.
മദദ് പോര്‍ട്ടലിന്റെ ലിങ്ക്: http://www.madad.gov.in

Monday, July 25, 2016
മാലിദ്വീപിലേക്ക് മനുഷ്യക്കടത്തെന്ന് ഇന്ത്യന്‍ എംബസി
ഉത്തരാഖണ്ഡില്‍ നിന്നും മാലിദ്വീപിലേക്കുള്ള മനുഷ്യക്കടത്ത് തടയുന്നതിനും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും വിവരാവകാശ
നിയമപ്രകാരം ഇടപെടണമെന്ന് മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍
നിന്നും ഇന്ന് വൈകുന്നേരം വിളിച്ചഭ്യര്‍ത്ഥിച്ചത് ഒരു നിയോഗം പോലെയാണ്
എനിക്ക് തോന്നിയത്. അല്ലെങ്കില്‍ തന്നെ, രണ്ട് മാസം മുന്‍പ്, അന്നുവരെ
കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ജയചന്ദ്രന്‍ മാഷിന് വേണ്ടി മാലിയിലെ
ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഞാനും ധനരാജും വിവരാവകാശ അപേക്ഷ നല്കിയപ്പോള്‍ ഒരിക്കലും നിനച്ചിരുന്നില്ലല്ലോ
മാലിയില്‍ തടവില്‍ കഴിയുന്ന റുബീന എന്ന സഹോദരിക്ക് വേണ്ടിയും ഇടപെടേണ്ടി
വരുമെന്ന്. റുബീനയുമായി ബന്ധപ്പെട്ട് ലഭിച്ച രേഖകളിലൂടെയാണ് മാലിയില്‍
ആരുമില്ലാതെ തളര്‍ന്ന് കിടക്കുന്ന നബീസ ബീവിയുടെ കഥ പുറത്ത്
കൊണ്ടുവരാനായതും അവരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍
പങ്കാളിയാകാന്‍ സാധിച്ചതും. ഏറ്റവും ഒടുവിലായി ഇപ്പോള്‍,
മനുഷ്യക്കടത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ
പ്രതികരിക്കുവാന്‍ മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തന്നെ
ആവശ്യപ്പെട്ടിരിക്കുന്നത്. അന്യരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ
നാട്ടില്‍ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മലയാളികള്‍
ഇതിനിടയില്‍ ഫോണിലും ഫേയ്സ്ബുക്കിലും എന്നെ ബന്ധപ്പെടുകയുണ്ടായി.
വിവരാവകാശികള്‍ എന്ന നമ്മുടെ ഗ്രൂപ്പില്‍ നിന്നും ശക്തമായ പിന്തുണ ലഭിച്ചു. വിവിധ കാരണങ്ങളാല്‍ അന്യരാജ്യത്ത് അകപ്പെട്ട് പോയവരെ
ജന്മനാട്ടില്‍ തിരികെ എത്തിക്കുന്നതിനായി ഒരു മിഷന്‍ ആയി ഒരുമിച്ച്
മുന്നോട്ട് നീങ്ങുവാന്‍, മൈനയുടെ ഇടപെടല്‍ മൂലം, ബഹു: സാമൂഹ്യനീതി വകുപ്പ്
മന്ത്രി ഡോ: എം.കെ മുനീര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നുള്ളതുമാണ്.
ഉത്തരവാദിത്വങ്ങള്‍ അനുദിനം കൂടുമ്പോഴും പ്രതീക്ഷകള്‍
നിറവേറ്റാനാകുമെന്ന് തന്നെയാണ് മനസ്സ് പറയുന്നത്.
എം.പി ഫണ്ടില്‍ നിന്നും സ്വന്തം പേരെഴുതി വെക്കാന്‍ ജോസ് കെ.മാണി ചിലവഴിച്ചത് ഒന്നേകാല്‍ ലക്ഷം
2010-15 മേയ് വരെയുള്ള കാലയളവില്‍ എം.പി. ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ
48 പദ്ധതികളില്‍ മാത്രം സ്വന്തം പേര്‍ എഴുതി വെക്കാന്‍ ജോസ് കെ. മാണി
എം..പി ചിലവഴിച്ചത്. 1,23,547. (ഒരു ലക്ഷത്തി ഇരുപത്തി മൂവായിരത്തി
അഞ്ഞൂറ്റി നാല്പത്തേഴ് രൂപ). അതും സ്വന്തം ഫണ്ടില്‍ നിന്ന് തന്നെ. കോട്ടയം
പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളില്‍ / വകുപ്പുകളില്‍
നടത്തിയിട്ടുള്ള പദ്ധതികളുടെ കണക്ക് എടുത്താല്‍ ഈ തുക അനേക ലക്ഷങ്ങള്‍ ആയി
ഉയരും. ശിലാ ഫലകം ഒഴിച്ച്, സ്വന്തം പേര്‍ എഴുതി വെക്കുന്നതിനായി
ജോസ്.കെ.മാണി സ്വന്തം ഫണ്ടില്‍ നിന്നും ചിലവഴിച്ച തുകയാണിത്. അനുബന്ധ വിവരാവകാശ രേഖകള്‍ക്ക് സന്ദര്‍ശിക്കുക.
http://rtiask.blogspot.in/2016/05/48.html
http://rtiask.blogspot.in/2016/05/48.html
Saturday, July 23, 2016
Contradictory reports from Indian embassy regarding the status of Indian prisoners in Saudi jails
Contradictory reports from Indian embassy regarding the status of
Indian prisoners in Saudi jails.
INDIAN MISSIONS IN SAUDI ARABIA HAVE FULL DETAILS OF INDIAN PRISONERS IN SAUDI JAILS - CLAIMS EMBASSY
The Indian Minister for Overseas Indian Affairs, Sushma Swaraj has informed M.P.Achuthan, Member of Parliament from Kerala on 14th January 2015, citing reports received from the Riyadh Indian Embassy, that it has been receiving information from the Saudi Authorities relating to arrests, detention of Indian nationals from time to time, regular visits are undertaken by Embassy officials to different jails, deportation centres and police stations in the Kingdom of Saudi Arabia.

M.P.Achuthan sought the details to Sushma Swaraj on the basis of a
petition given to him by the New Age India Forum, Riyadh. The New Age
has complained that the Indian Missions in Saudi Arabia has no proper
information about the status of Indian prisoners in Saudi Jails.
The Minister said that India and Saudi Arabia has already signed an agreement on transfer of sentenced persons in 2010. The Embassy also seeks consular access from the Saudi Foreign Ministry to meet Indians detained in various jails to ascertain their welfare, as well as for updated information on number of indian prisoners and status on their release. Additionally the Embassy also receives telephone information on detention and arrest of Indian nationals from the saudi authorities. The embassy has also drawn up an yearly schedule for jail visits by the embassy officials to ascertain the inmates welfare, status regarding the jail terms, progress in the release of the inmates etc.
The Minister further informed that a total of 1516 Indian nationals (922 under the consular jurisdiction of the embassy of india in Riyadh and 594 under the consulate general of india, jeddah's consular jurisdiction) are detained in various jails in saudi arabia.
Meanwhile, on 3rd March 2015, on an answer to a Right to Information query by Mahesh Vijayan, a member of the social activist group in India "Right to Return", the Riyadh Indian Embassy replied that the Saudi authorities are not providing full details of the prisoners despite its continuous efforts to ascertain facts and figures. The information regarding the number of prisoners in Saudi jails is not based on a written document provided by the Saudi authorities, but from "notes verbale" (verbal information from unauthoritative sources) from officials and also from the information gathered by the Embassy officials during their jail visits. This contradictory to the reply given to M.P.Achuthan, Member of Parliament on 14th January 2015.
Prepared by - Murali Ravindran

ഖത്തര്‍
ഖത്തറില്‍ 92 ഇന്ത്യന്‍ തടവുകാര്‍ ഉണ്ടെന്നും അവരുടെ പേരോ വിലാസമോ
വെളിപ്പെടുത്തുന്നത് തടവുകാരുടെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ തരാനാവില്ല
എന്ന് ഖത്തര്‍ എംബസ്സി വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കി. അപ്പീല്‍
നല്‍കിയിട്ടുണ്ട്; പക്ഷേ, വലിയ പ്രതീക്ഷയൊന്നുമില്ല. തടവുകാരെ സംബന്ധിച്ച
യാതൊരു വിവരങ്ങളും വെളിപ്പെടുത്താതെ, ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍
എംബസ്സികള്‍ തങ്ങളുടെ മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം
തുടരുന്നു.
സൗദി അറേബ്യ
ഇന്ത്യന്‍ തടവുകാരെ സംബന്ധിച്ച് , സൗദിയിലെ ഇന്ത്യന്‍ എംബസ്സിയില്‍ ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷ അവര്‍ നിരസിച്ചു. പകരം റിയാദിലെ എംബസ്സിയില്‍ നേരിട്ടെത്തി രേഖകള്‍ പരിശോധിച്ച് ആവശ്യമായ വിവരം ശേഖരിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ചിതറിക്കിടക്കുന്ന രേഖകള്‍ തപ്പിയെടുത്ത് ഇന്ത്യന്‍ തടവുകാരെ സംബന്ധിച്ച വിവരം, ഞാന്‍ ആവശ്യപ്പെട്ട വിധത്തില്‍ നല്‍കുന്നത് എംബസ്സിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് എംബസ്സിയുടെ ഈ നടപടി. 930 ഇന്ത്യക്കാര്‍ ഇപ്പോള്‍ സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട് എന്നും മറുപടിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് അപ്പീല്‍ നല്‍കും. എന്നിട്ടും രക്ഷയില്ലെങ്കില്‍, വേണ്ടി വന്നാല്‍ റിയാദില്‍ പോകുക തന്നെ ചെയ്യും. എന്തായാലും ഇറങ്ങി തിരിച്ചു, ഇനി കുളിച്ച് കയറുക തന്നെ.
.
ശിക്ഷ കഴിഞ്ഞിട്ടും ജയിലില്‍ തുടരുന്ന ബര്‍മ്മയിലെ ഇന്ത്യന്‍ തടവുകാര്‍
1 April 2015മ്യാന്‍മറില്‍ ആകെ തടവിലുള്ള 79 ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മണിപ്പൂരില്‍ നിന്നുള്ളവരാണ്. ബര്‍മ്മയിലെ(മ്യാന്മര്‍) ഏഴ് ഇന്ത്യന്‍ തടവുകാര്‍ ശിക്ഷ കഴിഞ്ഞിട്ടും ജയിലില്‍ തുടരുന്നത് സംബന്ധിച്ച് പരാതി നല്‍കി പിറ്റേ ദിവസം തന്നെ ഇന്ത്യന്‍ എംബസ്സി മറുപടി നല്‍കി. ജലോത്സവവും മ്യാന്മാര്‍ ന്യൂ ഇയറും പ്രമാണിച്ച് ഏപ്രില്‍ 21 വരെ മ്യാന്മാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയാണെന്നും അതു കഴിഞ്ഞാലുടനെ തന്നെ ഏഴ് തടവുകാരുടേയും മോചനത്തിനായാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ച് എംബസ്സിയില്‍ നിന്നും അയച്ച ഇ-മെയില്‍ സന്ദേശം.
ഇവരില്‍ ആറു പേര്‍ മണിപ്പൂരില്‍ നിന്നുള്ളവരും ഒരാള്‍ ഡല്‍ഹിക്കാരനുമാണ്. ഒപ്പം 'മദദിലും' (MADAD GRIEVANCE ID : MY2PRA100202715 ) പരാതി നല്‍കിയിട്ടുണ്ട്. ബര്‍മ്മയിലെ ഇന്ത്യന്‍ എംബസ്സി വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖകളിലാണ് ഈ വിവരങ്ങള്‍ ഉണ്ടായിരുന്നത്.
ഇറ്റലിയിലെ ഇന്ത്യന്‍ തടവുകാര്‍
ഇറ്റലിയില്‍ 12 ഇന്ത്യന്‍ നാവികര്‍ ഇറ്റലിയില്‍ അറസ്റ്റിലായ വിവരം പുറത്തറിഞ്ഞതും ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലൂടെ ആണ്. ഇറ്റലിയില്‍ ജയിലില്‍ കിടക്കുന്ന ഇന്ത്യാക്കാരുടെ ആകെ എണ്ണം 145 ആണെന്ന്
ഇന്ന് റോമിലെ ഇന്ത്യന്‍ എംബസി വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കി.
ഇതില്‍ 50 പേര്‍ ശിക്ഷിക്കപ്പെട്ടവരും 95 പേര്‍ ശിക്ഷ കാത്ത്
കഴിയുന്നവരാണ്. ഇവരില്‍ ആരുടേയും പേരോ വിലാസമോ ലഭ്യമല്ലെന്ന് ഇറ്റലിയിലെ ഇന്ത്യന്‍ എംബസ്സി വിവരാവകാശ അപേക്ഷയ്ക്ക് നല്കിയ മറുപടിയില്‍ അറിയിച്ചു. കഴിഞ്ഞ ജൂണില്‍
42 ടണ്‍ ഹാഷിഷുമായി ഇറ്റലി പോലീസ് പിടികൂടിയ ഒരു വിദേശ കപ്പലിലെ 12
ജീവക്കാര്‍ മാത്രമേ ഇതുവരെ എംബസിയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുള്ളൂ. ഈ 12
തടവുകാരുടെ പേരുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ ഒന്നും മിലാനിലെ ഇന്ത്യന്‍ കൌണ്‍സുലേറ്റ്
ജനറല്‍ ഓഫീസില്‍ ലഭ്യമല്ല എന്നാണ് കഴിഞ്ഞ ദിവസം അവിടെ നിന്നും ലഭിച്ച
മറുപടിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നത്.
ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയന്‍ നാവികരെ
കോടികള്‍ മുടക്കി ജാമ്യത്തിലിറക്കി ഇറ്റലിയില്‍ എത്തിക്കാനും അവരെ
മോചിപ്പിക്കാനും ഇറ്റലി സര്‍ക്കാര്‍ നടത്തുന്ന ശ്രമം കാണുമ്പോഴാണ്
അന്യനാട്ടില്‍ തടവില്‍ കഴിയുന്ന, പട്ടിയുടെ വില പോലുമില്ലാത്ത
ഒരിന്ത്യക്കാരന്റെ ദുരവസ്ഥ ഞാന്‍ തിരിച്ചറിയുന്നത്.
ഇറ്റലിയില്‍ മാത്രമല്ല, ലോകത്തെമ്പാടുമുള്ള നിരപരാധികളടക്കമുള്ള ഓരോ
ഇന്ത്യന്‍ തടവുകാരന്റേയും മനുഷ്യാവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ട്
കൊണ്ടിരിക്കുകയാണ്. ശിക്ഷാകാലാവധി കഴിഞ്ഞിട്ടും നിരവധി പേര്‍ ഇപ്പോഴും
അന്യനാടുകളില്‍ ജയിലില്‍ തുടരുന്നു; നോക്കുകുത്തിയായി നമ്മുടെ ഭരണകൂടവും.
RTI Questions - Subject: Indian prisoners in Italy.
Please provide copy of the documents which contains the below information about each Indian prisoners in Italy or Please provide the below information.
1. Name, Age, Gender, Passport Number and address in India
2. Details about his/her arrest/cases/trail including the date of arrest.
3. Details about his/her sentence.
4. Total number of Indian prisoners, number of male/ female prisoners
Please provide the below information about the Indian prisoners who completed their sentence but not paid fine amount or not fulfilled private rights (compensation to the victims)
5. Name, Passport Number and address in India.
6. Details about the fine/compensation to the victims.

വാര്‍ത്ത
ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി
2015 മാര്‍ച്ചിലെ കണക്കു പ്രകാരം 51 ഇന്ത്യന്‍ തടവുകാര്‍ ആണ് ഫ്രാന്‍സില്‍ ഉള്ളത്. എന്നാല്‍ ഇവരെ സംബന്ധിച്ച ഒരു വിവരവും ഇന്ത്യന്‍ എംബസിയുടെ കൈവശമില്ല. എങ്കിലും, തടവുകാരുടെ വിവരങ്ങള്‍ ഫ്രഞ്ച് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ലഭ്യമാകുന്ന മുറയ്ക്ക് അവ നല്‍കാമെന്നും പാരീസിലെ ഇന്ത്യന്‍ എംബസ്സി അറിയിച്ചു. എന്റെ വിവരാവകാശ അപേക്ഷയെ തുടര്‍ന്ന്‍ മറ്റ് ഏതാനും രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും ഇതുപോലെ സ്വാഗതാര്‍ഹമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനം ചോദ്യം ചെയ്തു തുടങ്ങുമ്പോള്‍ ഉണരാതിരിക്കാന്‍ അധികാരികള്‍ക്ക് ആകില്ല എന്നതിന് തെളിവാണിത്. കൂടുതല്‍ പേര്‍ വിവരാവകാശ നിയമം ശക്തമായി ഉപയോഗിക്കുന്നതോടെ രാജ്യത്ത് വലിയ മാറ്റങ്ങള്‍ വന്നു തുടങ്ങും. രാജ്യത്തെ ഏതൊരു പൗരനും ഈ നിയമത്തെ കുറിച്ച് അറിവുണ്ടാകണം. അതിനായി നമുക്കൊരുമിച്ച് പോരാടാം - ജയ് ഹിന്ദ്.
നോര്‍ക്കയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍.
3 February 2015 അന്യരാജ്യത്ത് ജയിലില്‍ കിടക്കുന്ന മലയാളികളെ സംബന്ധിച്ച് നോര്‍ക്ക നല്കിയ, അത്യന്തം നിരാശാജനകമായ വിവരാവകാശ
മറുപടി. പട്ടിയൊട്ട് പുല്ലു തിന്നുകയുമില്ല, പശുവിനെയൊട്ട്
തീറ്റുകയുമില്ല. പുറംരാജ്യത്ത് ജയിലില്‍ കിടക്കുന്ന പ്രവാസികളുടെ
കണക്കുകള്‍ കൈവശമില്ല എന്ന് ഉളുപ്പില്ലാതെ പച്ചയ്ക്ക് പറയാന്‍ കഴിയുന്ന
പ്രവാസി കേരളീയ വകുപ്പ്. നോര്‍ക്കയുടെ തികഞ്ഞ അലംഭാവത്തിന്റെ ഏറ്റവും പുതിയ
ഉദാഹരണം.
ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു:
1. ഇന്ത്യക്ക് പുറത്ത്, ബന്ധിയാക്കപ്പെട്ടതുമൂലമോ, ജയിലില്‍ അകപ്പെട്ടതുമൂലമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാലോ കുടുങ്ങിക്കിടക്കുന്ന കേരളീയരെ / മലയാളികളെ സംബന്ധിച്ച കണക്കുകള്‍ കേരള സര്‍ക്കാരിന്റെ കൈവശമുണ്ടോ ?
1.a) ഉണ്ടെങ്കില്‍ എത്ര പേര്‍ അന്യജ്യത്ത് ഇപ്പോഴും കുടുങ്ങിക്കിടപ്പുണ്ട്?
1.b) ടി കാരണങ്ങളാല്‍ ഇന്ത്യക്ക് പുറത്ത് കുടുങ്ങിക്കിടന്ന എത്ര പേരെ ഇതുവരെ സര്‍ക്കാരിന്റെയോ മറ്റ് ഇടപെടലുകള്‍ മൂലമോ മോചിപ്പിച്ചിട്ടുണ്ട്?
1.c) ഒന്ന് മുതല്‍ ഒന്ന്(ബി) വരെയുള്ള വിവരം സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക
2. ഇന്ത്യക്ക് പുറത്ത്, ബന്ധിയാക്കപ്പെട്ടതുമൂലമോ, ജയിലില്‍ അകപ്പെട്ടതുമൂലമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാലോ കുടുങ്ങിയ കേരളീയരെ / മലയാളികളെ സംബന്ധിച്ച് മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനും എത്ര പരാതികള്‍ / നിവേദനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടുണ്ട് ? (ഇ-മെയിലായും കേന്ദ്ര / കേരള സര്‍ക്കാരിന്റെ വിവിധ പോര്‍ട്ടലുകളില്‍ വഴിയും ലഭിച്ചതുള്‍പ്പടെ)
2.a) ടി പരാതികളുടെ / നിവേദനങ്ങളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക.
2.b) ടി പരാതികളില്‍ ഇന്നുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും പ്രോഗ്രസ്സും വ്യക്തമാക്കുന്ന രേഖകളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക.
3. ഇന്ത്യക്ക് പുറത്ത്, ബന്ധിയാക്കപ്പെട്ടതുമൂലമോ, ജയിലില്‍ അകപ്പെട്ടതുമൂലമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാലോ കുടുങ്ങിക്കിടക്കുന്ന കേരളീയരുടെ / മലയാളികളുടെ പേരും വിലാസവും അടങ്ങിയ ലിസ്റ്റ് ലഭ്യമാക്കുക.

30 May 2015
വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ തടവുകാര്‍ക്ക് വേണ്ടിയുള്ള നമ്മുടെ
പോരാട്ടത്തില്‍ ആദ്യത്തെ നിര്‍ണായകമായ ചുവട് വെയ്പ്പ്. ഡല്‍ഹിയില്‍
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന, വിവിധ പ്രവാസകാര്യ വകുപ്പുകളുടെ
ഉന്നതതല സമ്മേളനത്തില്‍ വിഷയം ശക്തമായി ഉന്നയിച്ചതായി നോര്‍ക്ക സി.ഇ.ഒ ശ്രീ
എ.എസ് കണ്ണന്‍ അല്പം മുന്‍പ് അറിയിച്ചു. ഇന്ത്യന്‍ തടവുകാരുടെ വിശദ
വിവരങ്ങള്‍ എത്രയും പെട്ടന്ന്‍ ശേഖരിച്ച് അതാത് സംഥാനങ്ങള്‍ക്ക്
കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോയിന്റ് സെക്രട്ടറി ഉള്‍പ്പടെ, വിദേശ
കാര്യ മന്ത്രാലയത്തിലെ ഉന്നത
ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ബഹു : നോര്‍ക്ക മിനിസ്റ്റര്‍
കെ.സി ജോസഫും ശ്രീ കണ്ണനും ഇക്കാര്യം ഉന്നയിച്ചത്. 'റൈറ്റ് ഓഫ്
റിട്ടേണ്‍' സമര്‍പ്പിച്ച വിവരാവകാശ അപേക്ഷകളില്‍ തടവുകാരുടെ വിവരങ്ങള്‍
ഗള്‍ഫ് രാജ്യങ്ങളിലെ എംബസികള്‍ കൈമാറാത്തതും സംസ്ഥാന സര്‍ക്കാരിന്റെ കൈവശം
പോലും ഈ വിവരം ലഭ്യമല്ലാത്തതും നോര്‍ക്കയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
തുടര്‍ന്നാണ് നോര്‍ക്കയില്‍ നിന്നും അനുകൂല നിലപാടുണ്ടായതും വിഷയം
ഇപ്പോള്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതും.
തടവുകാരെ സഹായിക്കാന്‍ നോര്‍ക്ക ലീഗല്‍ എയ്ഡഡ് സെല്‍
സ്ഥാപിച്ചുവെങ്കിലും തടവുകാരുടെ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍
പ്രവര്‍ത്തനം മുടങ്ങിക്കിടക്കുകയാണ്. ഉദ്ദ്യോഗസ്ഥന്‍മാരുടെ അഭാവവും
നോര്‍ക്ക നേരിടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ
സഹായിക്കാന്‍ തയ്യാറാണെന്ന് 'റൈറ്റ് ഓഫ് റിട്ടേണ്‍' അറിയിച്ചിട്ടുണ്ട്.
വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് വെച്ചോ അല്ലെങ്കില്‍ ബാംഗ്ലൂരില്‍ വെച്ചോ വൈകാതെ കൂടി
കാഴ്ച നടത്തുന്നതാണ്. ഈ വിഷയത്തില്‍ പ്രത്യേക താല്പര്യം കാണിച്ച നോര്‍ക്ക
സി.ഇ.ഒ ശ്രീ കണ്ണന് അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു. തടവുകാരുടെ
മോചനത്തിനായി ICWF-ല്‍ നിന്നും തുക വിനിയോഗിക്കാന്‍ യോഗത്തില്‍
തീരുമാനമായതായും അദ്ദേഹം അറിയിച്ചു.
Wednesday, July 20, 2016
Nurses Trapped in DR Congo
News Links:
http://www.azhimukham.com/news/7192/malayali-nurse-recruitment-scam-congo-padiyath-health-care-v-unnikrishnan
കോംഗോയില്‍ കുടുങ്ങിക്കിടക്കുന്ന നാല് നേഴ്സുമാരുടെ മോചനവുമായി
ബന്ധപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ഇന്ത്യന്‍ എംബസ്സിയില്‍
നിന്നും ലഭിച്ച മറുപടി. ഇവരെ തിരിച്ചെത്തിക്കുന്നതിന് വേണ്ട എല്ലാ
നടപടികളും സ്വീകരിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം പടിയത്ത് മെഡിസിറ്റി
ഹോസ്പിറ്റലിന് ആണെന്നും പുരോഗതി ഇന്ത്യന്‍ എംബസ്സി നിരന്തരം
നിരീക്ഷിക്കുന്നുണ്ടെന്നും മറുപടിയില്‍ പറയുന്നു. നാല് പേരെയും ഒന്നോ രണ്ടോ
ദിവസത്തിനകം ഇന്ത്യലെത്തിക്കുന്നതാണ് എന്ന് ഹോസ്പിറ്റല്‍ അധികൃതര്‍
പറയാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ച്ച
കഴിഞ്ഞു. നേഴ്സുമാരില്‍ ഒരാളെ കള്ളക്കേസില്‍ കുടുക്കാന്‍ പടിയത്ത്
മെഡിസിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്ന സംശയത്തിനു
ഊന്നല്‍ നല്കുന്നവയാണ് വിവരാവകാശ മറുപടിയോടൊപ്പം ലഭിച്ച പല രേഖകളും.
നേഴ്സുമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേ തുടര്‍ന്ന് കടുത്ത
ആശങ്കയിലാണ്. മലയാളിയായ ഡോ ഹസീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ളതാണ് പടിയത്ത്
മെഡിസിറ്റി ഹോസ്പിറ്റല്‍.
Nurses trapped in DR Congo for more than 40 days is a shame to the nation. Finally, MEA Responded to my mail.
സനിതാ ഷാജി കുവൈറ്റ്
12 February 2015
സ്പോണ്‍സറുടെ കള്ളക്കേസിനെ തുടര്‍ന്ന് നാട്ടിലേക്ക് വരാനാകാതെ, ജോലിയോ ആശ്രയമോ ഇല്ലാതെ കുവൈറ്റില്‍ കുടുങ്ങിക്കഴിയുന്ന കൊല്ലം സ്വദേശി ശ്രീമതി സനിതാ ഷാജിക്ക് വേണ്ടി കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സിയില്‍ നല്കിയ വിവരാവകാശ അപേക്ഷ. രണ്ട് വര്‍ഷത്തിലധികം വീട്ടുജോലി ചെയ്ത ഇവര്‍ ആറു മാസം മുന്‍പ് സ്പോണ്‍സറുടെ ഉപദ്രവം സഹിക്കാനാവാതെ രക്ഷപെട്ട് ഇന്ത്യന്‍ എംബസ്സിയില്‍ അഭയം തേടുകയായിരുന്നു. വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞിരുന്നു. പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈവശവും. എങ്ങനെയെങ്കിലും സനിതയുടെ പാസ്പോര്‍ട്ട് തിരികെ വാങ്ങിക്കൊടുത്തു അവരെ ഇന്ത്യയില്‍ എത്തിക്കുവാന്‍ എംബസ്സി ശ്രമിച്ചതെ ഇല്ല.അതിനിടയില്‍ സ്പോണ്‍സര്‍ മോഷണക്കുറ്റം ആരോപിച്ച് കള്ളക്കേസും നല്‍കി. കേസുകാരണം പൊതുമാപ്പ് കിട്ടിയാല്‍ പോലും നാട്ടില്‍ വരാനാവില്ല. സനിതാ ഷാജി കുവൈറ്റില്‍ എത്തിയിട്ട് മൂന്ന്‍ വര്‍ഷമായി; അച്ഛന്‍ മരിച്ചിട്ട് പോലും നാട്ടില്‍ വരാന്‍ സാധിച്ചിട്ടില്ല. ബന്ധുക്കളാരും ഇവര്‍ക്ക് സഹായത്തിനില്ല. ഞാന്‍ ഇന്ത്യന്‍ എംബസിയിലെ കൌണ്‍സലറെ ബന്ധപ്പെട്ടപ്പോള്‍ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ലഭിച്ചത്. കേസുള്ളതിനാല്‍ ഒരു മാസം മുതല്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ കൊല്ലമോ അതില്‍ കൂടുതലോ നാള്‍ കഴിഞ്ഞേ നാട്ടിലേക്ക് വരാന്‍ സാധിക്കൂ എന്ന് അവിടുന്ന് അറിയിപ്പും കിട്ടി. മലയാളം മാത്രമറിയുന്ന, വീട്ടുജോലിക്കെത്തിയ സനിത ഷാജി , സ്വന്തമായി ലക്ഷങ്ങള്‍ കൊടുത്ത് വക്കീലിനെ വെച്ച് കേസ് വാദിച്ച് ജയിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ വരാനാകൂ എന്ന അവസ്ഥയിലാണ്. അതിനാലാണ് ഒരു വിവരാവകാശ അപേക്ഷ കൊടുക്കാം എന്ന് തീരുമാനിച്ചത്. ഒരേ സമയം, ഒരേ വിഷയത്തില്‍ ഒന്നിലധികം ആള്‍ക്കാര്‍ വിവരാവകാശ അപേക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്നും എന്നും അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ സാധിക്കുമെങ്കില്‍ ഇവര്‍ക്ക് വേണ്ടി കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് ഒരു പരാതി ഇ-മെയിലില്‍ അയക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിലാസങ്ങള്‍ ചുവടെ. amboffice@indembkwt.org, dcm@indembkwt.org, attachelabour@indembkwt.org, counsellor@indembkwt.org,contact@indembkwt.org
12 February 2015
സനിതാ ഷാജിയുടെ മോചനം. 48 മണിക്കൂറിനകം വിവരം തരാനാകില്ല എന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സി. തരണമെന്ന് ഞാനും. മൂന്ന് വര്‍ഷമായി നാട്ടില്‍ വരാനാവാതെ കുവൈറ്റില്‍ കുടുങ്ങിപ്പോയ പോയ ശ്രീമതി സനിതാ ഷാജിയെ ജന്മനാട്ടില്‍ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി നമ്മുടെ ഗ്രൂപ്പിന് വേണ്ടി ഇന്നലെ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് ഇന്ന് ലഭിച്ച അറിയിപ്പാണ്. അതായത് മുപ്പത് ദിവസത്തിനുള്ളില്‍ മാത്രമേ മറുപടി തരികയുള്ളൂ എന്ന്. കയ്യില്‍ യാതൊരു രേഖകളും ഇല്ലാത്തതിനാലും സ്പോണ്‍സര്‍ കള്ളക്കേസ് കൊടുത്തതിനാലും കുവൈറ്റില്‍ ഒളിച്ച് താമസിക്കുന്ന സനിതയെ സംബന്ധിച്ച വിവരങ്ങള്‍ ആര്‍.ടി.ഐ സെക്ഷന്‍ 7(1) പ്രകാരം വ്യക്തിയുടെ ജീവനേയോ സ്വാതന്ത്ര്യത്തേയൊ ബാധിക്കുന്നതല്ല എന്നാണ് എംബസ്സിയുടെ കണ്ടെത്തല്‍. ഈ അറിയിപ്പ് ലഭിച്ച ഉടനെ തന്നെ അപ്പീലും നല്‍കി. എന്തായാലും ഇതോടെ സനിതാ ഷാജി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയും എംബസ്സിയില്‍ ഒരു ചര്‍ച്ചാ വിഷയമാവുകയും ചെയ്തിട്ടുണ്ടാകും എന്ന് ഉറപ്പാണ്. വിവരാവകാശ അപേക്ഷ ചെന്നതിന്റെ പേരില്‍ അവരോട് എംബസ്സി അധികൃതര്‍ ഇനി എങ്ങനെ പെരുമാറും എന്നാണ് ഇനി അറിയാനുള്ളത്.
26 July 2015
സ്പോണ്‍സറുടെ കള്ളക്കേസിനെ തുടര്‍ന്ന് നാട്ടിലേക്ക് വരാനാകാതെ, ജോലിയോ ആശ്രയമോ ഇല്ലാതെ കുവൈറ്റില്‍ കുടുങ്ങിക്കഴിയുന്ന കൊല്ലം സ്വദേശി ശ്രീമതി സനിതാ ഷാജിക്ക് വേണ്ടി കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സിയില്‍ നല്കിയ വിവരാവകാശ അപേക്ഷ. രണ്ട് വര്‍ഷത്തിലധികം വീട്ടുജോലി ചെയ്ത ഇവര്‍ ആറു മാസം മുന്‍പ് സ്പോണ്‍സറുടെ ഉപദ്രവം സഹിക്കാനാവാതെ രക്ഷപെട്ട് ഇന്ത്യന്‍ എംബസ്സിയില്‍ അഭയം തേടുകയായിരുന്നു. വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞിരുന്നു. പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈവശവും. എങ്ങനെയെങ്കിലും സനിതയുടെ പാസ്പോര്‍ട്ട് തിരികെ വാങ്ങിക്കൊടുത്തു അവരെ ഇന്ത്യയില്‍ എത്തിക്കുവാന്‍ എംബസ്സി ശ്രമിച്ചതെ ഇല്ല.അതിനിടയില്‍ സ്പോണ്‍സര്‍ മോഷണക്കുറ്റം ആരോപിച്ച് കള്ളക്കേസും നല്‍കി. കേസുകാരണം പൊതുമാപ്പ് കിട്ടിയാല്‍ പോലും നാട്ടില്‍ വരാനാവില്ല. സനിതാ ഷാജി കുവൈറ്റില്‍ എത്തിയിട്ട് മൂന്ന്‍ വര്‍ഷമായി; അച്ഛന്‍ മരിച്ചിട്ട് പോലും നാട്ടില്‍ വരാന്‍ സാധിച്ചിട്ടില്ല. ബന്ധുക്കളാരും ഇവര്‍ക്ക് സഹായത്തിനില്ല. ഞാന്‍ ഇന്ത്യന്‍ എംബസിയിലെ കൌണ്‍സലറെ ബന്ധപ്പെട്ടപ്പോള്‍ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ലഭിച്ചത്. കേസുള്ളതിനാല്‍ ഒരു മാസം മുതല്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ കൊല്ലമോ അതില്‍ കൂടുതലോ നാള്‍ കഴിഞ്ഞേ നാട്ടിലേക്ക് വരാന്‍ സാധിക്കൂ എന്ന് അവിടുന്ന് അറിയിപ്പും കിട്ടി. മലയാളം മാത്രമറിയുന്ന, വീട്ടുജോലിക്കെത്തിയ സനിത ഷാജി , സ്വന്തമായി ലക്ഷങ്ങള്‍ കൊടുത്ത് വക്കീലിനെ വെച്ച് കേസ് വാദിച്ച് ജയിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ വരാനാകൂ എന്ന അവസ്ഥയിലാണ്. അതിനാലാണ് ഒരു വിവരാവകാശ അപേക്ഷ കൊടുക്കാം എന്ന് തീരുമാനിച്ചത്. ഒരേ സമയം, ഒരേ വിഷയത്തില്‍ ഒന്നിലധികം ആള്‍ക്കാര്‍ വിവരാവകാശ അപേക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്നും എന്നും അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ സാധിക്കുമെങ്കില്‍ ഇവര്‍ക്ക് വേണ്ടി കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് ഒരു പരാതി ഇ-മെയിലില്‍ അയക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിലാസങ്ങള്‍ ചുവടെ. amboffice@indembkwt.org, dcm@indembkwt.org, attachelabour@indembkwt.org, counsellor@indembkwt.org,contact@indembkwt.org
12 February 2015 സനിതാ ഷാജിയുടെ മോചനം. 48 മണിക്കൂറിനകം വിവരം തരാനാകില്ല എന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സി. തരണമെന്ന് ഞാനും. മൂന്ന് വര്‍ഷമായി നാട്ടില്‍ വരാനാവാതെ കുവൈറ്റില്‍ കുടുങ്ങിപ്പോയ പോയ ശ്രീമതി സനിതാ ഷാജിയെ ജന്മനാട്ടില്‍ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി നമ്മുടെ ഗ്രൂപ്പിന് വേണ്ടി ഇന്നലെ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് ഇന്ന് ലഭിച്ച അറിയിപ്പാണ്. അതായത് മുപ്പത് ദിവസത്തിനുള്ളില്‍ മാത്രമേ മറുപടി തരികയുള്ളൂ എന്ന്. കയ്യില്‍ യാതൊരു രേഖകളും ഇല്ലാത്തതിനാലും സ്പോണ്‍സര്‍ കള്ളക്കേസ് കൊടുത്തതിനാലും കുവൈറ്റില്‍ ഒളിച്ച് താമസിക്കുന്ന സനിതയെ സംബന്ധിച്ച വിവരങ്ങള്‍ ആര്‍.ടി.ഐ സെക്ഷന്‍ 7(1) പ്രകാരം വ്യക്തിയുടെ ജീവനേയോ സ്വാതന്ത്ര്യത്തേയൊ ബാധിക്കുന്നതല്ല എന്നാണ് എംബസ്സിയുടെ കണ്ടെത്തല്‍. ഈ അറിയിപ്പ് ലഭിച്ച ഉടനെ തന്നെ അപ്പീലും നല്‍കി. എന്തായാലും ഇതോടെ സനിതാ ഷാജി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയും എംബസ്സിയില്‍ ഒരു ചര്‍ച്ചാ വിഷയമാവുകയും ചെയ്തിട്ടുണ്ടാകും എന്ന് ഉറപ്പാണ്. വിവരാവകാശ അപേക്ഷ ചെന്നതിന്റെ പേരില്‍ അവരോട് എംബസ്സി അധികൃതര്‍ ഇനി എങ്ങനെ പെരുമാറും എന്നാണ് ഇനി അറിയാനുള്ളത്.
26 July 2015
കുവൈറ്റില്‍ കുടുങ്ങിപ്പോയ സനിതയുടെ മോചനത്തിനായി മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയെ കണ്ട് നിവേദനം നല്‍കി. വിഷയത്തില്‍ പ്രത്യേക താല്‍പര്യമെടുത്ത അദ്ദേഹം ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാമെന്ന് അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ തടവില്‍ കഴിയുന്ന കേരളീയരെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളും അദ്ദേഹത്തിന് കൈമാറി. സനിതയുടെ പ്രശ്നം കഴിഞ്ഞ ദിവസമാണ് 'ഇന്ത്യാ ടുഡേ' റിപ്പോര്‍ട്ടര്‍ രേവതി രാജീവന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന്‍ അദ്ദേഹം സനിതയുടെ നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും നേരില്‍ വന്ന് കാണാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സനിതയുടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന മോള്‍ ശ്രീക്കുട്ടി, മറ്റ് ബന്ധുക്കള്‍ എന്നിവരോടൊപ്പമാണ് ഇന്ന് രാവിലെ പുതുപ്പള്ളിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. മൂന്ന്‍ വര്ഷം മുന്‍പ് ഗാര്‍ഹിക ജോലിക്കായി കുവൈറ്റില്‍ പോയ സനിത, സ്പോണ്‍സര്‍ നല്‍കിയ കള്ളക്കേസിനെ തുടര്‍ന്ന്‍ ഒരു വര്‍ഷത്തിലധികമായി നാട്ടിലേക്ക് വരാനാകാതെ കുവൈറ്റില്‍ ഒളിവില്‍ കഴിയുകയാണ്. മാലെദ്വീപില്‍ നിന്നും രാജേഷിന്റെ മോചനത്തിന് ശേഷം 'റൈറ്റ് ഓഫ് റിട്ടേണ്‍' ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സനിതയുടെ വിഷയത്തിലാണ്
കുവൈറ്റിലെ ഷെല്‍ട്ടറില്‍ കുടുങ്ങിക്കിടക്കുന്നത് 179 ഇന്ത്യക്കാര്‍
07-JUL-2015കുവൈറ്റിലെ ഷെല്‍ട്ടറില്‍ കുടുങ്ങിക്കിടക്കുന്നത് 113 ഇന്ത്യന്‍ വനിതകള്‍. കൂടാതെ, 66 പുരുഷന്മാരും. ഗാര്‍ഹിക ജോലിക്കായി കുവൈറ്റിലെത്തി സ്പോണ്‍സറുടെ ഉപദ്രവം സഹിക്കാനാവാതെ രക്ഷപെട്ട് ഇന്ത്യന്‍ എംബസ്സിയില്‍ അഭയം തേടിയവരാണിവര്‍. ഇവരില്‍ ഭൂരിഭാഗവും കേരളം, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് കരുതുന്നു. എന്നാല്‍ ഇവരെ യഥാസമയം തിരിച്ചയക്കാനാവശ്യമായ നടപടികള്‍ എംബസ്സിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനാല്‍ അനേകമാസങ്ങളായി ജയില്‍ തുല്യമായ ഷെല്‍ട്ടറുകളില്‍ കിടന്ന് ഇവര്‍ നരകിക്കുകയാണ്. ഷെല്‍ട്ടറില്‍ കിടക്കുന്ന സ്ത്രീകളെ ഇന്ത്യന്‍ എംബസി നാട്ടിലേക്ക് അയക്കാതെ മറ്റ് കുവൈറ്റികളുടെ വീട്ടിലേക്ക് നിയമവിരുദ്ധമായി ജോലിക്ക് അയക്കാറുണ്ട് എന്നും ഇതിനു പിന്നില്‍ സാമ്പത്തികമാണ് ലക്ഷ്യമെന്നും ഒട്ടേറെ ആരോപണങ്ങള്‍ ഉണ്ട്. വേറേയും, നിരവധി സ്ത്രീകളും പുരുഷന്മാരും കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നാട്ടിലേക്ക് വരാനാകാതെ ഒളിവില്‍ കഴിയുന്നുണ്ട്. നമ്മുടെ നേഴ്സിംഗ് സഹോദരിമാര്‍ക്ക് വിദേശത്ത് ചെറിയ ഒരു പ്രശ്നം ഉണ്ടായാല്‍ പോലും ശക്തമായ രീതിയില്‍ ഇടപെടുന്ന സര്‍ക്കാരും മീഡിയകളും ഗാര്‍ഹിക ജോലിക്കാരുടെ ഈ നരകതുല്യമായ ജീവിതം കാണാന്‍ ശ്രമിക്കുന്നില്ല എന്നത് അങ്ങേയറ്റം ഖേദകരമാണ്. മൂന്ന് വര്‍ഷമായി കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന ശ്രീമതി സനിത ഷാജിയെ തിരികെയെത്തിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞത്.
Followup:
വിഷയം ബഹു: മന്ത്രി കെ.സി ജോസഫ്, ഡോ: എം.കെ മുനീര്‍ എന്നിവരുടേയും നോര്‍ക്കയുടേയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനും കുവൈറ്റ് അംബാസഡറിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഇ-മെയില്‍ സന്ദേശവും അയച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഞാന്‍ അയച്ച മെയിലിന് കുവൈറ്റ് അംബാസഡറും പ്രവാസ കാര്യ വകുപ്പ് മന്ത്രി കെ.സി. ജോസഫും പ്രതികരിച്ചിരുന്നു. നടപടി എടുത്ത് വരുന്നതായി മന്ത്രി കെ.സി ജോസഫിന്റെ ഓഫീസ് അറിയിച്ചു.
നബീസ ബീവി
Other Related News Links:
http://archive.asianetnews.tv/web-story/offbeat/nabeesa-beevi-returns-23164
Subscribe to:
Posts (Atom)