Sunday, November 5, 2017

സ്വകാര്യ വ്യക്തിയുടെ മീനച്ചിലാര്‍ കയ്യേറ്റത്തിന് ഒത്താശയുമായി ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍

കോട്ടയം ചവിട്ടുവരിയില്‍ സ്വകാര്യ വ്യക്തിയുടെ മീനച്ചിലാര്‍ കയ്യേറ്റത്തിന് ഒത്താശയുമായി ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍. മീറ്ററുകളോളം ആറ്റിലേക്കിറക്കി വെച്ച് കയ്യാല കെട്ടി മണ്ണിട്ട് നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തീരത്ത് കൂടി ടോറസ്  ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളില്‍ നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ട് വരികയും ആറ്റുതീരത്തെ  ചെടികളും മരങ്ങളും മുറിച്ച് മാറ്റുകയും ചെയ്തത് മൂലം ബലക്ഷയം വന്ന ആറ്റുതീരം ഒഴുക്കില്‍ പെട്ട് ഇടിഞ്ഞ് പോയത്  ലക്ഷങ്ങള്‍ മുടക്കി ഇറിഗേഷന്‍ വകുപ്പിനെ കൊണ്ട് കെട്ടിക്കാന്‍ ശ്രമം. അതിനെതിരേ, പരാതി നല്‍കി ഫോളോഅപ്പ് ചെയ്തതിന് എനിക്ക് നേരെ പലതരത്തിലുമുള്ള ഭീഷണികള്‍. പിന്മാറില്ലെന്ന് കണ്ടപ്പോള്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം.  തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച്  എനിക്കെതിരെ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോണ്ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദം ഉണ്ടായെന്ന് കോട്ടയം വെസ്റ്റ് പൊലീസ്.
        സ്ഥലം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി അടുപ്പമുള്ള കോണ്ഗ്രസ് പ്രവര്‍ത്തകനും ഉന്നത സാമ്പത്തിക നിലയിലുള്ള ആളുമാണ് കയ്യേറ്റം നടത്തിയിരിക്കുന്ന വര്‍ഗീസ്‌ കുരുവിള (കിഴുകാലില്‍ വീട്).  മഴ, കാലപ്പഴക്കം എന്നിവ മൂലം തകര്‍ന്ന് പോയ വീട് നന്നാക്കാന്‍ തുച്ഛമായ തുകയ്ക്കായി പാവങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നത്. സംഭവത്തിന്‍റെ നാള്‍ വഴികളിങ്ങനെയാണ്. 

Facebook Post 12 July

മീനച്ചിലാർ കയ്യേറി നിർമ്മാണം; ആറ് പണി കൊടുത്തു. കോട്ടയം ചവിട്ടുവരിക്ക് സമീപം മീനച്ചിലാർ കയ്യേറി നികത്തി അതിനോട് ചേർന്ന് ഉടമ വീട് നിർമ്മാണവും തുടങ്ങി. ആറിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടപ്പോൾ കയ്യാലയും ആറ്റുതീരവുമിടിഞ്ഞ് വീണ് വീട് അപകടാവസ്ഥയിലായി. ഇത് കേരളത്തിൽ വരാനിരിക്കുന്ന ദുരന്തങ്ങളുടെ ഒരു സൂചന മാത്രമാണ്.
https://www.facebook.com/photo.php?fbid=1527120664011403&set=a.1492622410794562.1073741827.100001404519311&type=3


തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കും ഇറിഗേഷന്‍ വകുപ്പിലും ഞാന്‍ പരാതികള്‍ നല്‍കി.

To
    Executive Engineer
    Irrigation Department, Kottayam
Sir,
            വിഷയം: മീനച്ചിലാര്‍ കയ്യേറി നികത്തിയത് ഇടിഞ്ഞ് വീണ് അപകടാവസ്ഥയിലായത് സംബന്ധിച്ച പരാതി.

1. കോട്ടയം, ചവിട്ടുവരി ജംക്ഷനില്‍ പെരുംബായിക്കാട് വില്ലേജ് ഓഫീസില്‍ നിന്നും കേവലം അമ്പത് മീറ്റര്‍ മാറി,   വര്‍ഗീസ്‌ കുരുവിള, കിഴുകാലില്‍ എന്നയാള്‍    മീനച്ചിലാര്‍ കയ്യേറി കയ്യാല കെട്ടി മണ്ണിട്ട്  നികത്തുകയും നികത്തിയ ഭാഗത്തോട് ചേര്‍ന്ന് വീട് നിര്‍മ്മാണം ആരംഭിക്കുകയും  ചെയ്തിരുന്നു. 11-07-2017-ല്‍, മണ്ണിട്ട് നികത്തിയ ഭാഗം കയ്യാല അടക്കം ആറ്റിലേക്ക് ഇടിഞ്ഞ് വീണ് നിര്‍മ്മാണത്തിലിരിക്കുന്ന വീടും ആറ്റു തീരവും  അപകടാവസ്ഥയിലായി. 

2. ആറ്റ് തീരത്ത് നിന്നും മതിയായ സെറ്റ്ബാക്ക് ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിനാലാണ് വീട്  അപകടാവസ്ഥയിലായത്.  ടി കയ്യേറ്റം മൂലം ആറിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതാണ് ആറ്റ് തീരമുള്‍പ്പടെ ഇടിഞ്ഞു അപകടമുണ്ടാകാന്‍ കാരണം. സമീപത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ള കുളിക്കടവും തകര്‍ന്നു. തീരമിടിഞ്ഞ ഭാഗത്ത് സര്‍ക്കാര്‍ ചിലവില്‍ സംരക്ഷണഭിത്തി കെട്ടിക്കൊടുക്കുവാന്‍ ശ്രമം നടക്കുന്നതായി അറിയുന്നു.

3. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്കിയിട്ടുള്ളതും ആര്‍.ഡി.ഒ അന്വേഷണം ആരംഭിച്ചിട്ടുള്ളതുമാണ്. ആയതിനാല്‍ സമക്ഷത്ത് നിന്നും ദയവുണ്ടായി, കയ്യേറ്റം മൂലം ഇടിഞ്ഞ ഭാഗത്ത് യാതൊരു കാരണവശാലും പൊതുഖജനാവില്‍ നിന്നും തുക ചിലവഴിച്ച് സംരക്ഷണഭിത്തിയോ കയ്യാലയോ കെട്ടി കൊടുക്കരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

.                                                 വിശ്വസ്തതയോടെ                                 
      
കോട്ടയം                                                                    Mahesh Vijayan    
12-07-2017                                                                RTI & Legal Consultant
                                                                                  Aam Aadmi Party                       

എന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍  പെരുംബായിക്കാട് വില്ലേജ് ഓഫീസര്‍ 20.10.17-ല്‍ തഹസീല്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ ആക്ഷേപങ്ങള്‍.



വര്‍ഗീസ്‌ കുരുവിള ആറ്റുതീരം കയ്യേറിയിട്ടുണ്ടോ എന്ന പരിശോധന നടത്താതെ ഒഴുക്കന്‍ മട്ടിലുള്ള ഒരു റിപ്പോര്‍ട്ടാണ് വില്ലേജ് ഓഫീസര്‍ നല്‍കിയിരിക്കുന്നത്. ടി ആറ്റുതീരം സംരക്ഷിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് കരിങ്കല്ല് കെട്ടുന്നപക്ഷം ടിയാന്റെ വസ്തു അളന്ന് ആറ്റുപുറമ്പോക്ക് തിട്ടപ്പെടുത്തിയ ശേഷം മാത്രമേ പ്രവൃത്തികള്‍ ചെയ്യാവൂ എന്ന് ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കാമെന്നാണ് വി.ഓ-യുടെ റിപ്പോര്‍ട്ട്. അതായത്,  കയ്യേറ്റം മൂലം ഇടിഞ്ഞ് പോയ ആറ്റുതീരം സര്‍ക്കാര്‍ പണം കൊണ്ട് കരിങ്കല്ല് കെട്ടിക്കൊടുക്കുവാന്‍ റവന്യൂ വകുപ്പിന് സമ്മതമാണ് എന്നര്‍ത്ഥം.
        ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും  മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുകയും ഒഴുക്കിന്റെ  ശക്തിയില്‍ വര്‍ഗീസ്‌ കുരുവിള കെട്ടിയ സംരക്ഷണ ഭിത്തിയും കൂടാതെ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് ആറ്റിലേക്ക് പതിക്കുകയുമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  അങ്ങനെയെങ്കില്‍ ഇനിയുമെത്ര ലക്ഷങ്ങള്‍  മുടക്കി സംരക്ഷണ ഭിത്തി നിര്‍മ്മിച്ചാലും ആറ്റിലെ ശക്തമായ ഒഴുക്കില്‍ വീണ്ടുമത് ഇടിഞ്ഞ് പോകുമെന്ന് തന്നെ പറയേണ്ടി വരും. കണ്ടല്‍ ചെടികളും മറ്റും കൊണ്ട് പ്രകൃതി ഒരുക്കുന്ന സ്വാഭാവിക സംരക്ഷണം മാത്രമാണ് ശാശ്വത പരിഹാരം.

എന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ശേഷം വര്‍ഗീസ്‌ കുരുവിള പൊലീസില്‍ നല്‍കിയ കള്ളപ്പരാതി
              പ്രതികരിക്കുന്നവരെ ഭീഷണി കൊണ്ട് പിന്തിരിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തല്പരകക്ഷികള്‍ സ്വീകരിച്ച് പോരുന്ന ഒരു മാര്‍ഗമാണ് പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുക എന്നത്. ഈ രീതിയില്‍ നിരവധി പരാതികള്‍ എനിക്കെതിരെ പൊലീസില്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇന്നുവരെ അത്തരം ശ്രമങ്ങള്‍ ഒന്നും വിജയിച്ചിട്ടില്ല. കളക്ടര്‍ക്ക് നല്‍കിയ പരാതി പിന്‍വലിക്കുന്നതിന് ഞാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നും അത് വൈകിയതിനാല്‍  20/10/17 വെള്ളിയാഴ്ച രാത്രി കോട്ടയം ടൗണില്‍ വെച്ച്,  ഞാന്‍ കഴുത്തിന്‌ കുത്തിപ്പിടിച്ച് കരണത്തടിക്കുകയും അടിവയറ്റില്‍ തൊഴിക്കുകയും ചെയ്തു എന്നും എന്‍റെ കയ്യേറ്റത്തില്‍ നിന്നും ഭീഷണിയില്‍ നിന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് വര്‍ഗീസ്‌ കുരുവിള കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
           ആജാനുബാഹുവും നേരത്തെ നിരവധി കേസുകളിലെ പ്രതിയും ആയിരുന്ന വര്‍ഗീസിനെ നല്ലൊരു കാറ്റടിച്ചാല്‍ പറന്ന് പോകുന്ന ഞാന്‍ മര്‍ദ്ദിച്ചവശനാക്കിയത്രേ. അതും വില്ലേജ് ഓഫീസര്‍ സ്ഥല പരിശോധന നടത്തി തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ അന്ന് രാത്രിയില്‍. അന്നേദിവസം രാത്രിയില്‍ തിരുനക്കരയില്‍ വെച്ച് ടിയാന്‍ എന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് പൊലീസില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.  ഞാന്‍ നല്‍കിയ ഒരു പരാതിയും ഇന്നേവരെ പിന്‍വലിച്ചിട്ടില്ല എന്ന് മാത്രമല്ല, നല്‍കിയിട്ടുള്ള എല്ലാ പരാതികളും കൃത്യമായി വിവരാവകാശ നിയമ ഉപയോഗിച്ച് ഫോളോഅപ്പ് ചെയ്തിരുന്നു. അതിലുള്ള വൈരാഗ്യമാണ് ഈ സംഭവങ്ങള്‍ക്ക് പിന്നില്‍.

വര്‍ഗീസ്‌ കുരുവിള പൊലീസില്‍ നല്‍കിയ പരാതി.






വര്‍ഗീസ്‌ കുരുവിളയുടെ ഫേയ്സ്ബുക്ക് പ്രൊഫൈല്‍:
https://www.facebook.com/varghese.kuruvila.18


7.11.17 ജില്ലാ കളക്ടര്‍ക്ക് പുതിയ പരാതി നല്‍കി


To
    The District Collector
    Collectorate, Kottayam - 686002

Sir,
     വിഷയം: സ്വകാര്യ വ്യക്തിയുടെ മീനച്ചിലാര്‍ കയ്യേറ്റത്തിന് ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍                 ഒത്താശ ചെയ്യുന്നത് സംബന്ധിച്ച പരാതി.
    സൂചന: (1) വര്‍ഗീസ്‌ കുരുവിള, കിഴുകാലില്‍ വീട് എന്ന വ്യക്തി മീനച്ചിലാര്‍ കയ്യേറി     നികത്തിയത് സംബന്ധിച്ച് ബഹു: ജില്ലാ കളക്ടര്‍ക്ക് 12.07.17-ല്‍ ഞാന്‍ നല്‍കിയ പരാതി.
    (2) എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ഇറിഗേഷന്‍ വകുപ്പിന് 15-07-17-ല്‍ നല്‍കിയ പരാതി

    സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കോട്ടയം ചവിട്ടുവരിയില്‍ സ്വകാര്യ വ്യക്തിയുടെ മീനച്ചിലാര്‍ കയ്യേറ്റത്തിന് ഒത്താശയുമായി ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍. മീറ്ററുകളോളം ആറ്റിലേക്കിറക്കി വെച്ച് കയ്യാല കെട്ടി മണ്ണിട്ട് നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തീരത്ത് കൂടി ടോറസ്  ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളില്‍ നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ട് വരികയും ആറ്റുതീരത്തെ  ചെടികളും മരങ്ങളും മുറിച്ച് മാറ്റുകയും ചെയ്തത് മൂലം ബലക്ഷയം വന്ന ആറ്റുതീരം ഒഴുക്കില്‍ പെട്ട് ഇടിഞ്ഞ് പോയത്  ലക്ഷങ്ങള്‍ മുടക്കി ഇറിഗേഷന്‍ വകുപ്പിനെ കൊണ്ട് കെട്ടിക്കാന്‍ ശ്രമം. മഴ, കാലപ്പഴക്കം എന്നിവ മൂലം തകര്‍ന്ന് പോയ വീട് നന്നാക്കാന്‍ തുച്ഛമായ തുകയ്ക്കായി പാവങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നത്.

    സൂചന ഒന്നിലെ പരാതിയുടെ അടിസ്ഥാനത്തില്‍  പെരുംബായിക്കാട് വില്ലേജ് ഓഫീസര്‍ 20.10.17-ല്‍ തഹസീല്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ എനിക്കുള്ള ആക്ഷേപങ്ങള്‍ ഇവയാണ്. വര്‍ഗീസ്‌ കുരുവിള ആറ്റുതീരം കയ്യേറിയിട്ടുണ്ടോ എന്ന പരിശോധന നടത്താതെ ഒഴുക്കന്‍ മട്ടിലുള്ള ഒരു റിപ്പോര്‍ട്ടാണ് വില്ലേജ് ഓഫീസര്‍ നല്‍കിയിരിക്കുന്നത്. ടി ആറ്റുതീരം സംരക്ഷിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് കരിങ്കല്ല് കെട്ടുന്നപക്ഷം ടിയാന്റെ വസ്തു അളന്ന് ആറ്റുപുറമ്പോക്ക് തിട്ടപ്പെടുത്തിയ ശേഷം മാത്രമേ പ്രവൃത്തികള്‍ ചെയ്യാവൂ എന്ന് ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കാമെന്നാണ് വി.ഓ-യുടെ റിപ്പോര്‍ട്ട്. അതായത്,  കയ്യേറ്റം മൂലം ഇടിഞ്ഞ് പോയ ആറ്റുതീരം സര്‍ക്കാര്‍ പണം കൊണ്ട് കരിങ്കല്ല് കെട്ടിക്കൊടുക്കുവാന്‍ റവന്യൂ വകുപ്പിന് സമ്മതമാണ് എന്നര്‍ത്ഥം.
        ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും  മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുകയും ഒഴുക്കിന്റെ  ശക്തിയില്‍ വര്‍ഗീസ്‌ കുരുവിള കെട്ടിയ സംരക്ഷണ ഭിത്തിയും കൂടാതെ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് ആറ്റിലേക്ക് പതിക്കുകയുമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  അങ്ങനെയെങ്കില്‍ ഇനിയുമെത്ര ലക്ഷങ്ങള്‍  മുടക്കി സംരക്ഷണ ഭിത്തി നിര്‍മ്മിച്ചാലും ആറ്റിലെ ശക്തമായ ഒഴുക്കില്‍ വീണ്ടുമത് ഇടിഞ്ഞ് പോകുമെന്ന് തന്നെ പറയേണ്ടി വരും. ഇതും അധികൃതര്‍ പരിഗണിച്ചിട്ടില്ല. കണ്ടല്‍ ചെടികളും മറ്റും കൊണ്ട് പ്രകൃതി ഒരുക്കുന്ന സ്വാഭാവിക സംരക്ഷണം മാത്രമാണ് ശാശ്വത പരിഹാരം. എന്നാല്‍ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ആറ്റുതീരത്തിന്റെ സ്വാഭാവികത നശിപ്പിക്കപ്പെട്ടതാണ് ഇവിടെ തീരം ഇടിയാന്‍ കാരണം.

    കയ്യേറ്റവും നശീകരണ പ്രവൃത്തികളും മൂലമാണ് ആറ്റുതീരം ഇടിഞ്ഞത് എന്നിരിക്കെ, എന്‍റെ പരാതി അവഗണിച്ച് ഇറിഗേഷന്‍ വകുപ്പും റവന്യൂ വകുപ്പും ടിയാന് സംരക്ഷണ ഭിത്തി കെട്ടിക്കൊടുക്കുന്നതിനായി മുന്നോട്ട് പോകുന്നത് നിയമവിരുദ്ധവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. ആയതിനാല്‍, സമക്ഷത്ത് നിന്നും ദയവുണ്ടായി പൊതുപണം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് വണക്കമായി അപേക്ഷിക്കുന്നു.

                                                 വിശ്വസ്തതയോടെ                   

      
കോട്ടയം                                                                    Mahesh Vijayan    
06-11-2017                                                                RTI & Legal Consultant
                                                                                   Aam Aadmi Party

Enclosures:
1. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതി.
2. ഇറിഗേഷന്‍ വകുപ്പില്‍ നല്‍കിയ പരാതി.
3. വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്

Copy to:
    1. Thaluk Officer, Kottayam
    2. Executive Engineer, Irrigation Department, Kottayam