Tuesday, July 26, 2016

ഗ്രാമ / വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ടവ

      കേരളത്തിലെ ഭൂരിഭാഗം ഗ്രാമ/വാര്‍ഡ്‌ സഭകളും  ശരിയായ രീതിയില്‍ നടക്കുന്നില്ല എന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്  ഇത് സംബന്ധിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം നഗരസഭയില്‍ വിവരാവകാശ അപേക്ഷ നല്കിയത്. 2015-ലെ കേരള മുനിസിപ്പാലിറ്റി(വാര്‍ഡ്‌സഭ രൂപീകരണവും യോഗനടപടിക്രമങ്ങളും) ചട്ടങ്ങള്‍ -SRO Number 210/2015- പ്രകാരം വാര്‍ഡ്‌സഭകളുടെ യോഗ അറിയിപ്പും മിനിറ്റ്സും തീരുമാനങ്ങളും നഗരസഭകള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.  കൂടാതെ,   വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 പ്രകാരവും ഗ്രാമ/വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടിയന്തിരമായി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതാണെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. ടി വിവരങ്ങള്‍ എല്ലാ തദ്ദേശ സ്വയം  ഭരണ സ്ഥാപനങ്ങളും സ്വമേധയാ പരസ്യപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഞാന്‍ ആരഭിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയില്‍ ഞാന്‍ താമസിക്കുന്ന  വാര്‍ഡിലെ വാര്‍ഡ്‌സഭയില്‍ പോലും ക്വാറം തികയാതെയാണ് യോഗം നടന്നത്. ടി യോഗം റദ്ദാക്കണം എന്നാവശ്യപ്പെട്ട്  മുനിസിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ അറിയുവാന്‍ വിവരാവകാശ അപേക്ഷയും നല്‍കിയിട്ടുണ്ട്.

03-03-2016-ല്‍ നല്‍കിയ വിവരാവകാശ അപേക്ഷ
To
    State Public Information Officer
    Kottayam Municipality

Sir,
         വിഷയം: വാര്‍ഡ്‌ സഭകളെ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.

      കോട്ടയം  നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും 2015 ഡിസംബര്‍ ഒന്നിന്  ശേഷം നടന്നിട്ടുള്ള എല്ലാ വാര്‍ഡ്‌ സഭ യോഗങ്ങളുമായും ബന്ധപ്പെട്ട താഴെ പറയുന്ന വിവരം ലഭ്യമാക്കുക.

1. വാര്‍ഡ്‌ നമ്പര്‍
2. കൌണ്‍സിലറുടെ പേര്
3. വാര്‍ഡ്‌ സഭ നടന്ന തീയതി, യോഗം ആരംഭിച്ച സമയം, അവസാനിച്ച സമയം
4. വാര്‍ഡ്‌ സഭ യോഗം നടന്ന സ്ഥലം, യോഗം നടന്ന ഹാളിന്റെ വിസ്തീര്‍ണ്ണം.
5. യോഗാദ്ധ്യക്ഷന്റെ പേര്, സ്ഥാനപ്പേര്
6. ടി വാര്‍ഡിലെ വോട്ടര്‍മാരുടെ എണ്ണം, വാര്‍ഡ്‌ സഭയില്‍ ക്വാറം തികയുന്നതിന് വേണ്ട അംഗങ്ങളുടെ എണ്ണം
7. ടി  വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം. 
8. ടി വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ പേര് വിവരം അടങ്ങിയ രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ്.
9. ടി വാര്‍ഡ്‌ സഭയുടെ അജണ്ടയുടെ പകര്‍പ്പ്
10. ടി  വാര്‍ഡ്‌ സഭയുടെ മിനുട്സ്, തീരുമാനങ്ങള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
11. ടി വാര്‍ഡ്‌ സഭയുടെ യോഗ അറിയിപ്പ് നോട്ടീസ് (നോട്ടീസിന്റെ യഥാര്‍ത്ഥ വില ഈടാക്കി).
12. ടി വാര്‍ഡ്‌ സഭ യോഗം സംബന്ധിച്ച  അറിയിപ്പ് നോട്ടീസ് അംഗങ്ങളുടെ വീടുകളില്‍ നല്‍കി,  അറിയിപ്പ് ലഭിച്ചതായി അംഗങ്ങളില്‍ നിന്നും രേഖാമൂലം ഒപ്പിട്ട് വാങ്ങിയിട്ടുണ്ടോ എന്ന വിവരം
    a. ഉണ്ടെങ്കില്‍ ഇപ്രകാരം എത്ര വീടുകളില്‍ അറിയിച്ചു എന്ന വിവരം
13. യോഗം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ പകര്‍പ്പ്, വാര്‍ത്ത വന്ന പത്രത്തിന്റെ പേര്, തീയതി.
14. ടി വാര്‍ഡ്‌ സഭ യോഗ വിവരം പൊതുജനങ്ങളെ അറിയിക്കുവാന്‍ സ്വീകരിച്ച നടപടികള്‍. ഇതിന് ചിലവായ തുകയുടെ വിശദാംശങ്ങള്‍.
15. ടി വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ ഏതെല്ലാമെന്ന വിവരം
16. ടി വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ (അവയുടെ യഥാര്‍ത്ഥ വില ഈടാക്കി)
17. ടി വാര്‍ഡ്‌ സഭ യോഗത്തിന്റെ ഫോട്ടോഗ്രാഫുകള്‍ എടുത്തിട്ടുണ്ടോ എന്ന വിവരം.
18. ടി വാര്‍ഡ്‌ സഭ യോഗത്തിന്റെ വീഡിയോ എടുത്തിട്ടുണ്ടോ എന്ന വിവരം.
19. ടി വാര്‍ഡ്‌ സഭ യോഗത്തില്‍ മൈക്ക് ഉപയോഗിച്ചിരുന്നോ എന്ന വിവരം.
20. ടി വാര്‍ഡ്‌ സഭയില്‍ രേഖാമൂലം ലഭിച്ച ചോദ്യങ്ങളുടെ പകര്‍പ്പും അവയ്ക്ക് നല്‍കിയ മറുപടിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
21. ടി വാര്‍ഡ്‌ സഭയില്‍ ലഭിച്ച നിവേദനങ്ങളുടെ/പരാതികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
22. ടി വാര്‍ഡ്‌ സഭ നടത്തുന്നതിനായി ആകെ ചിലവായ തുക. ടി തുക  ഏതിനത്തില്‍ ചിലവാക്കി എന്ന വിവരം
23. ക്വാറം തികയാതിരുന്നതിനാല്‍ യോഗം മാറ്റി വെച്ചിട്ടുണ്ടെങ്കില്‍ മാറ്റി വെച്ച തീയതി.
24. ടി  വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട രേഖകള്‍ -പങ്കെടുത്തവരുടെ വിവരം, ചര്‍ച്ചാ കുറിപ്പുകള്‍, മിനുട്സ്, തീരുമാനങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍, ഫോട്ടോഗ്രാഫ്, വീഡിയോ തുടങ്ങിയവ- കോര്‍ഡിനേറ്റര്‍ സെക്രട്ടറിയെ ഏല്‍പ്പിച്ച തീയതി.
25. എല്ലാ വാര്‍ഡ്‌ സഭകളിലും  എടുത്ത ചിത്രങ്ങളുടേയും വീഡിയോകളുടേയും പകര്‍പ്പ് CD-യില്‍ ലഭ്യമാക്കുക.
26.  ഒന്നാം അപ്പീല്‍ അധികാരിയുടെ പേര്, വിലാസം, ഒഫിഷ്യല്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം                                                                                                                                                                                        
       
                            വിശ്വസ്തതയോടെ
കോട്ടയം                                           03-03-2016                                                                                         മഹേഷ്‌ വിജയന്‍

ലഭിച്ച മറുപടി:


12-04-2016-ലെ ഒന്നാം അപ്പീല്‍
To
    First Appellate Authority (RTI)
    Kottayam Municipality
    Kottayam - 686001

Sir,
       വിഷയം:  വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭയില്‍ നല്‍കിയ വിവരാവകാശ അപേക്ഷയിന്മേല്‍ സമര്‍പ്പിക്കുന്ന ഒന്നാം അപ്പീല്‍ അപേക്ഷ.

അനുബന്ധ തീയതികള്‍
അപേക്ഷ സമര്‍പ്പിച്ച തീയതി:   03-03-2016
നിയമപ്രകാരം മറുപടി ലഭിക്കേണ്ടിയിരുന്ന അവസാന തീയതി: 01-04-2016
PIO മറുപടി നല്കിയ തീയതി:   02-04-2016
മറുപടി അപേക്ഷകന് ലഭിച്ച തീയതി: 04-04-2016

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിശദാംശങ്ങള്‍
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്‍ഡ്‌ പി.എ ടു സെക്രട്ടറി, കോട്ടയം നഗരസഭ
     
ആവശ്യപ്പെട്ട വിവരം
        കോട്ടയം നഗരസഭയിലെ വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട വിവരം. ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷയുടെ പകര്‍പ്പും ലഭിച്ച മറുപടിയും കൈപ്പറ്റ്‌ രസീതിന്റെ പകര്‍പ്പും ഇതോടൊപ്പം സമര്‍പ്പിക്കുന്നു.

അപ്പീലില്‍ ബോധിപ്പിക്കുന്ന ആക്ഷേപങ്ങള്‍
    1.  അപേക്ഷ നല്‍കിയ ദിവസം മുതല്‍ മുപ്പത് ദിവസം കണക്ക് കൂട്ടുമ്പോള്‍ നിയമപ്രകാരം മറുപടി ലഭിക്കേണ്ട അവസാന തീയതി  01-04-2016 ആണ്. എന്നാല്‍ പി.ഐ.ഒ മറുപടി തയ്യാറാക്കിയിരിക്കുന്നത് പോലും 02-04-2016 തീയതിയിലാണ്. ടി മറുപടിയില്‍ ഞാന്‍ അപേക്ഷ നല്‍കിയ തീയതി 04-03 എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം സമര്‍പ്പിക്കുന്ന കൈപ്പറ്റ്‌ രസീതിലെ തീയതി ശ്രദ്ധിക്കുക.
    2. അപൂര്‍ണ്ണവും അവ്യക്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടിയിലൂടെ ആവശ്യപ്പെട്ട വിവരം നിഷേധിച്ചിരിക്കുന്നു. പകരം അപേക്ഷകനോട് നേരിട്ട് വന്ന് രേഖകള്‍ പരിശോധിക്കാന്‍ ആണ് പി.ഐ.ഒ ആവശ്യപ്പെട്ടിരിക്കുന്നത്. ടി മറുപടി പൂര്‍ണമായും  2007-dec-3-ലെ പൊതുഭരണ (ഏകോപന) വകുപ്പിന്‍റെ ഉത്തരവ് നം 54876/സി.ഡി.എന്‍.5/07/പൊ.ഭ.വ-യുടെ ലംഘനമാണ്. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി അപേക്ഷകനെ ക്ഷണിച്ച് വരുത്തുന്നത് സംബന്ധിച്ച ടി ഉത്തരവിലെ പരാതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ പി.ഐ.ഒ പാലിച്ചിട്ടില്ല. ടി ഉത്തരവ് അനുസരിച്ച്, അപേക്ഷകരെ നിര്‍ബന്ധിച്ച് വിളിച്ച് വരുത്തുവാനോ അങ്ങനെ ഹാജരായില്ല എന്ന കാരണത്താല്‍ സമയപരിധിക്കുള്ളില്‍ നല്‍കേണ്ട വിവരങ്ങള്‍  നിരസിക്കുവാനോ ഉള്ള നിയമപരമായ അധികാരം സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കില്ല. ഇത്തരത്തില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വിധം പി.ഐ.ഒ-മാര്‍ തീരുമാനമെടുക്കുന്നപക്ഷം അവര്‍ പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം പിഴ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകാവുന്നതാണ്.
    അപേക്ഷകന്‍ രേഖകളുടെ പരിശോധനയ്ക്കായി വന്നാലും ഇല്ലെങ്കിലും ആവശ്യപ്പെട്ട വിവരം മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ വിവരം നല്കേണ്ടതാണ്.
    3. ചില രേഖകള്‍ പേജൊന്നിന് രണ്ട് രൂപാ നിരക്കില്‍ അടച്ച് കൈപ്പറ്റാം എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്‌. എത്ര പേജ് ഉണ്ടെന്നോ എത്ര  രൂപ അടയ്ക്കണമെന്നോ അങ്ങനെ അടയ്ക്കണമെന്നോ ഒന്നും വ്യക്തമാക്കിയിട്ടില്ല.
   
അപ്പീലിന്മേല്‍ സ്വീകരിക്കേണ്ട മേല്‍നടപടികള്‍
1. നിയമപ്രകാരമുള്ള നിശ്ചിത കാലയളവില്‍ വിവരം നല്‍കാതിരുന്നതിനാല്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സൌജന്യമായി അപേക്ഷകന് ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക. ഇത്മൂലം പൊതുഅധികാര സ്ഥാപനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം അതിന് ഉത്തരവാദികളായ ഓഫീസര്‍മാരില്‍ നിന്നും ഈടാക്കുക.
[ 2006-oct-30-ലെ പൊതുഭരണ (ഏകോപന) വകുപ്പിന്‍റെ ഉത്തരവ് നം 77000/സി.ഡി.എന്‍.5/06/പൊ.ഭ.വ  കാണുക]

2. 2015-ലെ കേരള മുനിസിപ്പാലിറ്റി(വാര്‍ഡ്‌സഭ രൂപീകരണവും യോഗനടപടിക്രമങ്ങളും) ചട്ടങ്ങള്‍ -SRO Number 210/2015- പ്രകാരം വാര്‍ഡ്‌സഭകളുടെ യോഗ അറിയിപ്പും മിനിറ്റ്സും തീരുമാനങ്ങളും നഗരസഭകള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.  എന്നാല്‍ കോട്ടയം നഗരസഭയില്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല.  വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 പ്രകാരവും ടി ചട്ടങ്ങള്‍ പ്രകാരവും വാര്‍ഡ്‌സഭകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടിയന്തിരമായി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

3. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ  നിയമം അനുശാസിക്കുന്ന മേല്‍നടപടികളും ഇത്തരം പ്രവൃത്തികള്‍ PIO-യുടെ ഭാഗത്ത് നിന്നും ആവര്‍ത്തിക്കാതിരിക്കുന്നതിന് വേണ്ട നടപടികളും സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

4. ഈ അപ്പീലുമായി ബന്ധപ്പെട്ട എല്ലാവിധ കത്തിടപാടുകളും രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ നടത്തണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
                                                               വിശ്വസ്തതയോടെ
                               
                                                         
കോട്ടയം                            മഹേഷ്‌ വിജയന്‍
12-04-2016                                         

ഒന്നാം അപ്പീലിലെ തീരുമാനം

സംസ്ഥാന വിവരാവകാശ കമ്മീഷന്  നല്‍കിയ രണ്ടാം അപ്പീല്‍.To
    Shri. Vinson M Paul
    State Information Commission
    T.C. 26/298, Punnen Road
     Thiruvananthapuram - 695 001
Sir,
             വിഷയം: വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭയില്‍ നല്‍കിയ വിവരാവകാശ അപേക്ഷയിന്മേല്‍ സമര്‍പ്പിക്കുന്ന രണ്ടാം അപ്പീല്‍ അപേക്ഷ.

    വാര്‍ഡ്‌/ഗ്രാമ സഭ യോഗ തീരുമാനങ്ങള്‍ സ്വമേധയാ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നത് സംബന്ധിച്ചതും കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും വികസനത്തേയും ബാധിക്കുന്ന ഒരു വിഷയം ആയതിനാലും ബഹുമാനപ്പെട്ട മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ വിന്‍സന്‍ എം. പോള്‍ സാര്‍ ഈ അപ്പീല്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഒന്നാം എതിര്‍കക്ഷി
    പി.ഐ.ഒ & സൂപ്രണ്ട്
    ജനറല്‍ വിഭാഗം
    കോട്ടയം നഗരസഭ - 686001

രണ്ടാം എതിര്‍കക്ഷി
    അപ്പീല്‍ അധികാരി & പി.എ ടു സെക്രട്ടറി
    കോട്ടയം നഗരസഭ - 686001

അനുബന്ധ തീയതികള്‍
അപേക്ഷ സമര്‍പ്പിച്ച തീയതി:   03-03-2016
നിയമപ്രകാരം വിവരം ലഭിക്കേണ്ടിയിരുന്ന അവസാന തീയതി: 01-04-2016
ഫീസ്‌ അടയ്ക്കാനാവശ്യപ്പെട്ട് PIO മറുപടി നല്കിയ തീയതി:   02-04-2016
മറുപടി അപേക്ഷകന് ലഭിച്ച തീയതി: 04-04-2016
ഒന്നാം അപ്പീല്‍ നല്‍കിയ തീയതി: 13-04-2016       
അപ്പീല്‍ അധികാരിയുടെ തീരുമാനം ലഭിച്ച തീയതി: 06-05-2016

ആവശ്യപ്പെട്ട വിവരം
കോട്ടയം നഗരസഭയിലെ വാര്‍ഡ്‌ സഭകളുമായി ബന്ധപ്പെട്ട വിവരം. ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷ, ഒന്നാം അപ്പീല്‍, ലഭിച്ച മറുപടികള്‍, കൈപ്പറ്റ്‌ രസീത് എന്നിവയുടെ പകര്‍പ്പും ഇതോടൊപ്പം സമര്‍പ്പിക്കുന്നു.

രണ്ടാം അപ്പീലില്‍ ബോധിപ്പിക്കുന്ന ആക്ഷേപങ്ങള്‍
1.  അപേക്ഷ നല്‍കിയ ദിവസം മുതല്‍ മുപ്പത് ദിവസം കണക്ക് കൂട്ടുമ്പോള്‍ നിയമപ്രകാരം വിവരം ലഭിക്കേണ്ട അവസാന തീയതി  01-04-2016 ആണ്. എന്നാല്‍ ഫീസ്‌ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.ഐ.ഒ മറുപടി തയ്യാറാക്കിയിരിക്കുന്നത് നിശ്ചിത സമയത്തിന് ഒരു ദിവസം കഴിഞ്ഞ് 02-04-2016 തീയതിയിലാണ്. ടി മറുപടിയില്‍ ഞാന്‍ അപേക്ഷ നല്‍കിയ തീയതി 04-03 എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം സമര്‍പ്പിക്കുന്ന കൈപ്പറ്റ്‌ രസീതിലെ തീയതി 03-03-2016 എന്നാണ്.  അഥവാ 04-03-16-ലാണ് അപേക്ഷ ടി ഉദ്യോഗസ്ഥന് ലഭിച്ചിരിക്കുന്നത് എന്ന് കണക്കാക്കിയാല്‍ തന്നെ മറുപടി തരേണ്ട അവസാന ദിവസമാണ് ഫീസ്‌ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് കാണാം. അപ്പോഴും അപേക്ഷ നല്കി 30 ദിവസം പൂര്‍ത്തിയാകുന്നു.
   
2. അപൂര്‍ണ്ണവും അവ്യക്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടിയിലൂടെ ആവശ്യപ്പെട്ട വിവരം നിഷേധിച്ചിരിക്കുന്നു. പകരം അപേക്ഷകനോട് നേരിട്ട് വന്ന് രേഖകള്‍ പരിശോധിക്കാന്‍ ആണ് പി.ഐ.ഒ ആവശ്യപ്പെട്ടിരിക്കുന്നത്. ടി മറുപടി പൂര്‍ണമായും  2007-dec-3-ലെ പൊതുഭരണ (ഏകോപന) വകുപ്പിന്‍റെ ഉത്തരവ് നം 54876/സി.ഡി.എന്‍.5/07/പൊ.ഭ.വ-യുടെ ലംഘനമാണ്. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി അപേക്ഷകനെ ക്ഷണിച്ച് വരുത്തുന്നത് സംബന്ധിച്ച ടി ഉത്തരവിലെ പരാതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ പി.ഐ.ഒ പാലിച്ചിട്ടില്ല. ടി ഉത്തരവ് അനുസരിച്ച്, അപേക്ഷകരെ നിര്‍ബന്ധിച്ച് വിളിച്ച് വരുത്തുവാനോ അങ്ങനെ ഹാജരായില്ല എന്ന കാരണത്താല്‍ സമയപരിധിക്കുള്ളില്‍ നല്‍കേണ്ട വിവരങ്ങള്‍  നിരസിക്കുവാനോ ഉള്ള നിയമപരമായ അധികാരം സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കില്ല. ഇത്തരത്തില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വിധം പി.ഐ.ഒ-മാര്‍ തീരുമാനമെടുക്കുന്നപക്ഷം അവര്‍ പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം പിഴ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകാവുന്നതാണ്.
    അപേക്ഷകന്‍ രേഖകളുടെ പരിശോധനയ്ക്കായി വന്നാലും ഇല്ലെങ്കിലും ആവശ്യപ്പെട്ട വിവരം മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ വിവരം നല്കേണ്ടതാണ്.
3. ചില രേഖകള്‍ പേജൊന്നിന് രണ്ട് രൂപാ നിരക്കില്‍ അടച്ച് കൈപ്പറ്റാം എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്‌. എത്ര പേജ് ഉണ്ടെന്നോ എത്ര  രൂപ അടയ്ക്കണമെന്നോ അങ്ങനെ അടയ്ക്കണമെന്നോ ഒന്നും വ്യക്തമാക്കിയിട്ടില്ല.

4. മേല്‍ കാരണങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഒന്നാം അപ്പീലില്‍ രണ്ടാം എതിര്‍കക്ഷി തെറ്റായ തീരുമാനമാണ് എടുത്തത്.  നഗരസഭയുടെ കോട്ടയം ഓഫീസിലെ ഫ്രെണ്ട് ഓഫീസില്‍ 03-03-2016-ല്‍ നേരിട്ട് നല്കിയ അപേക്ഷയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ 04-03-16 എന്ന് സീല്‍ ചെയ്തിട്ടുള്ളതുമാണ്. എന്നാല്‍ ടി അപേക്ഷ 08-03-16-ലാണ് അസിസ്റ്റന്റ് വിവരാവകാശ ഓഫീസര്‍ ഒന്നാം എതിര്‍കക്ഷിക്ക് കൈമാറിയതെന്നും അപേക്ഷ കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ 35 ദിവസം വരെ എടുക്കാം എന്നുമായിരുന്നു അപ്പീല്‍ അധികാരിയുടെ കണ്ടുപിടുത്തം. മറ്റൊരു പൊതുഅധികാരിയ്ക്ക് അപേക്ഷ കൈമാറുമ്പോള്‍ മാത്രമാണ് ഇപ്രകാരം 5 ദിവസം അധികം എടുക്കാന്‍ സാധിക്കുന്നത്.  എന്ന് മാത്രവുമല്ല, 6(3) പ്രകാരം അപേക്ഷ കൈമാറിക്കൊണ്ടുള്ള യാതൊരുവിധ അറിയിപ്പും അപേക്ഷന് ലഭിച്ചിട്ടുമില്ല.

    ഒന്നിലധികം എസ്.പി.ഐ.ഒ-മാര്‍ ഉള്ള എല്ലാ പൊതുഅധികാരകേന്ദ്രങ്ങളും അപേക്ഷകളും അപ്പീലുകളും കൈകാര്യം ചെയ്യുന്നതിനായി ഒരു കേന്ദ്രസ്ഥാനം സൃഷ്ടിക്കണമെന്നും അപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍/അപ്പീലുകള്‍ അന്ന് തന്നെ വിതരണം ചെയ്തിട്ടുണ്ടെന്നുള്ളത് ഉറപ്പ് വരുത്തണമെന്നും 2008 ജൂലൈ 16-ലെ പൊതുഭരണ (ഏകോപന) വകുപ്പ് നം 100401/സി.ഡി.എന്‍ 5/7/ജി.എ.ഡി എന്ന ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഒന്നാം എതിര്‍കക്ഷിയെ സംരക്ഷിക്കുന്നതിനായി രണ്ടാം എതിര്‍കക്ഷി വസ്തുതകള്‍ വളച്ചൊടിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന കാരണങ്ങള്‍ നിരത്തി ഒന്നാം അപ്പീലില്‍ തീരുമാനമെടുക്കുകയാണ്  ചെയ്തിരിക്കുന്നത്.

5. 2015-ലെ കേരള മുനിസിപ്പാലിറ്റി(വാര്‍ഡ്‌സഭ രൂപീകരണവും യോഗനടപടിക്രമങ്ങളും) ചട്ടങ്ങള്‍ -SRO Number 210/2015- പ്രകാരം വാര്‍ഡ്‌സഭകളുടെ യോഗ അറിയിപ്പും മിനിറ്റ്സും തീരുമാനങ്ങളും നഗരസഭകള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതുണ്ട്.  എന്നാല്‍ ഭൂരിഭാഗം നഗരസഭകളും ഈ ഉത്തരവ് പാലിക്കുന്നില്ല.  ഇപ്രകാരം പരസ്യപ്പെടുത്താത്തത് കൊണ്ടാണ് ഇതിനായി അപേക്ഷകര്‍ക്ക് പണം ചിലവഴിക്കേണ്ടി വരുന്നത്.

രണ്ടാം അപ്പീലിന്മേല്‍ സ്വീകരിക്കേണ്ട മേല്‍നടപടികള്‍
1. വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 പ്രകാരം വാര്‍ഡ്‌ / ഗ്രാമ സഭകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടിയന്തിരമായി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതിന് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
2. നിയമപ്രകാരമുള്ള നിശ്ചിത കാലയളവില്‍ വിവരം നല്‍കാതിരുന്നതിനാല്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സൌജന്യമായി അപേക്ഷകന് ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക. ടി തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കുക.
3. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ  സെക്ഷന്‍ 20(1) അനുസരിച്ചുള്ള പിഴയും 20(2) പ്രകാരം സര്‍വീസ് ചട്ടങ്ങളനുസരിച്ചുള്ള ശിക്ഷണ നടപടികള്‍ക്കായി ശിപാര്‍ശ ചെയ്യണമെന്നും അപേക്ഷിക്കുന്നു. നഗരസഭയുടെ ഫ്രണ്ട് ഓഫീസില്‍ 3-3-16-ല്‍ സമര്‍പ്പിച്ച അപേക്ഷ അതേ കെട്ടിടത്തില്‍ തന്നെയുള്ള ഒന്നാം എതിര്‍കക്ഷിയുടെ കൈവശം 6 ദിവസം വൈകി 8-3-16-ലാണ്  ലഭിച്ചതെന്ന് അപ്പീല്‍ അധികാരി പറയുന്നു. ഇപ്രകാരം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനേയും ശിക്ഷിക്കേണ്ടതാണ്.
4 ഒന്നാം അപ്പീലില്‍ വസ്തുതകളെ ബോധപൂര്‍വം വളച്ചൊടിച്ച് തെറ്റായ തീരുമാനമെടുത്ത അപ്പീല്‍ അധികാരിയ്ക്കെതിരെയും വകുപ്പ് തല അച്ചടക്ക നടപടികള്‍ സ്വീകരിക്കുക.

    ഈ അപ്പീലുമായി ബന്ധപ്പെട്ട എല്ലാവിധ കത്തിടപാടുകളും കഴിവതും രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ നടത്തണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.
                                                               വിശ്വസ്തതയോടെ
                                                                                         
കോട്ടയം
23-07-2016                                                                                    Mahesh Vijayan   
   
Appendix - ഹാജരാക്കുന്ന രേഖകളുടെ ഇന്‍ഡക്സ്‌1. വിവരാവകാശ അപേക്ഷയുടെ പകര്‍പ്പ് (ഫീസ്‌ അടച്ചത് കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ് മുഖേന)
2. ലഭിച്ച മറുപടിയുടെ പകര്‍പ്പ്
3. ഒന്നാം അപ്പീലിന്റെ പകര്‍പ്പ്
4. ഒന്നാം അപ്പീലിലെ തീരുമാനത്തിന്‍റെ പകര്‍പ്പ്.

മദദ് [MADAD] - പ്രവാസികള്‍ക്ക് വേണ്ടിയുള്ള പോര്‍ട്ടല്‍

പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2015 ഫെബ്രുവരിയില്‍ തുടങ്ങിയ 'മദദ്' പോര്‍ട്ടലില്‍ നാല് മാസത്തിനുള്ളില്‍ മാത്രം ലഭിച്ചത് 2109 പരാതികള്‍. ഇതില്‍ 40 ശതമാനം (854) പരാതികളും സൗദി അറേബ്യയില്‍ നിന്ന്. മദദ്-ല്‍ ആകെ ലഭിച്ച 2109 പരാതികളില്‍ 897 എണ്ണത്തില്‍ ഇനിയും നടപടി എടുക്കാനുണ്ട്. 1249 എണ്ണം പരിഹരിച്ചു. 37 എണ്ണം റീ-ഓപ്പണ്‍ ചെയ്തു. എന്നാല്‍ പരിഹരിക്കാതെ തന്നെ എംബസികള്‍ ഗ്രീവന്‍സസ് ക്ലോസ് ചെയ്യുന്നതായി പരാതികള്‍ ഉണ്ട്. 'റൈറ്റ് ഓഫ് റിട്ടേണിന് വേണ്ടി ഞാനും മൈന ഉമൈബനും നല്കിയ പല പരാതികളും ഇപ്രകാരം ക്ലോസ് ചെയ്തവയില്‍ പെടുന്നു. സൈറ്റിലെ സാങ്കേതിക തകരാറുകള്‍ മൂലം പലര്‍ക്കും പരാതികള്‍ റീ-ഓപ്പണ്‍ ചെയ്യാനാകുന്നുമില്ല. എങ്കിലും മദദ് പോര്‍ട്ടല്‍ വന്നതിന് ശേഷം പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനത്തെ കേന്ദ്ര സര്‍ക്കാരിന് കാര്യക്ഷമമായി വിലയിരുത്തുവാന്‍ 'മദദ്' പോര്‍ട്ടല്‍ സഹായകമാകും. ഭൂരിഭാഗം പരാതികളും ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ടവയാണ്. ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്ത രാജ്യങ്ങളുടെ പേരും ലഭിച്ച പരാതികളുടെ എണ്ണവും. ഇനിയും പരിഹരിക്കാനുള്ളവയുടെ എണ്ണം ബ്രാക്കറ്റില്‍.
സൗദി അറേബ്യ - 854(509),
യു.എ.ഇ - 290(101),
മലേഷ്യ - 137(35),
കുവൈറ്റ്‌ - 100(13),
ഒമാന്‍ - 95(6) ,
ഖത്തര്‍ - 95(53).

ഇത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അപ്ലോഡ് ചെയ്യുന്നു.

മദദ് പോര്‍ട്ടലിന്റെ ലിങ്ക്:   http://www.madad.gov.in

Monday, July 25, 2016

സൗദിയില്‍ തടവില്‍ കഴിയുന്നത് 553 മലയാളികള്‍

553 മലയാളികള്‍ സൗദിയിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്നതായി എനിക്ക് വിവരാവകാശ നിയമപ്രകാരം വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.


ജയചന്ദ്രന്‍ മൊകേരി

13 December 2014 മാലിദ്വീപില്‍ അന്യായമായി തടങ്കലില്‍ കഴിയുന്ന ശ്രീ ജയചന്ദ്രന്‍ മാഷിനെ മോചിപ്പിക്കാനുള്ള ഭാരത സര്‍ക്കാരിന്റെ ശ്രമങ്ങളെ കുറിച്ചറിയുവാന്‍ നല്കിയ വിവരാവകാശ അപേക്ഷ. ജീവനേയും സ്വാതന്ത്ര്യത്തേയും ബാധിക്കുന്നതായതിനാല്‍ 48 മണിക്കൂറിനകം വിവരം ലഭിക്കുവാനായി RTI വകുപ്പ് 7(1) പ്രകാരമാണ് അപേക്ഷിച്ചിരിക്കുന്നത്. അന്യരാജ്യത്ത് മോചനം കാത്ത് നരകിക്കുന്ന അനേകായിരം ഭാരതീയരെ ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഉറ്റവരുടെയും ഉടയവരുടെയും ശ്രമങ്ങളുടെ ആക്കം കൂട്ടുവാന്‍ ഇത്തരം വിവരാവകാശ അപേക്ഷകളിലൂടെ സാധിക്കുന്നതാണ്.
RTI application seeking immediate Information [within 48 hours] under section 7(1) about Mr. K.K. Jayachandran who has been placed under detention by the Maldives police for the last 8 months. This can be used as a reference while writing RTI application on similar cases. RTI application seeking immediate Information [within 48 hours] under section 7(1) about a person who has been placed under detention in another country.


ശ്രീ ജയചന്ദ്രന്‍ മാഷിന്റെ മോചനവുമായി ബന്ധപ്പെട്ട് ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നും ഇന്നലെ ലഭിച്ച വിശദമായ മറുപടി. കേസിന്റെ വിചാരണ ഇതുവരേയും തുടങ്ങിട്ടില്ല എന്നാണ് അറിവായിരിക്കുന്നത്. ജയചന്ദ്രന്‍ മാഷിനെ വിചാരണ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മാലിദ്വീപിലെ പ്രോസിക്യൂട്ടര്‍ ജനറലാണ്. വിചാരണ ചെയ്യാനാണ് തീരുമാനമെങ്കില്‍ കോടതിക്ക് മാത്രമേ അദ്ദേഹത്തെ മോചിപ്പിക്കാനാകൂ എന്നത് കാര്യങ്ങള്‍ ദുഷ്കരമാക്കും. എന്നാല്‍ IHC-യുടെ ശക്തമായ ഇടപെടല്‍ മൂലം വിചാരണ ചെയ്യണോ വേണ്ടയോ എന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്നാണ് IHC-യിലെ മുതിര്‍ന്ന ഓഫീസര്‍ കഴിഞ്ഞ ദിവസം (22-Dec-14) ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എന്നെ അറിയിച്ചത്.

രേഖാമൂലം മാലി സര്‍ക്കാരില്‍ നിന്നും ഉറപ്പ് ഒന്നും ലഭിച്ചിട്ടില്ലെങ്കിലും നിയമത്തിന്റെ പരിധിയില്‍ നിന്നും ജയചന്ദ്രന്‍ മാഷിനെ മോചിപ്പിക്കാനായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ഒദ്യോഗിക മീറ്റിംഗുകളില്‍ വെച്ച് മാലി ഗവ: ഉറപ്പ് നല്കിയിട്ടുള്ളതായും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എത്രയും പെട്ടന്ന്‍ അനുകൂല തീരുമാനം എടുക്കുന്നതിനായി IHC ഉദ്യോഗസ്ഥര്‍ മാലി പ്രോസിക്യൂട്ടര്‍ ജനറലിനെ കാണാന്‍ വീണ്ടും അനുവാദം തേടിയിട്ടുണ്ട്.
ലഭിച്ച വിവരമനുസരിച്ച് മാഷിനെ മോചിപ്പിക്കുവാന്‍ IHC ശക്തമായ ഇടപെടലുകള്‍ ആദ്യം മുതലേ നടത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കാനാകുന്നത്. അക്കാര്യത്തില്‍ IHC അഭിനന്ദനം അര്‍ഹിക്കുന്നു. അടുത്ത ബന്ധുക്കള്‍ക്ക് മാഷിനെ മാലിയില്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കാമെന്നും IHC അറിയിച്ചിട്ടുണ്ട്. മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ളത്, അപേക്ഷിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇ-മെയില്‍ ആയി ലഭിച്ച വിവരാവകാശ അപേക്ഷ്യ്ക്കുള്ള മറുപടിയില്‍ വളരെ വിശദമായി, നല്ല രീതിയില്‍ IHC അധികൃതര്‍ മറുപടി നല്‍കിയിട്ടുണ്ട് എന്നതാണ്.

മാലിദ്വീപിലേക്ക് മനുഷ്യക്കടത്തെന്ന് ഇന്ത്യന്‍ എംബസി

    ത്തരാഖണ്ഡില്‍ നിന്നും മാലിദ്വീപിലേക്കുള്ള മനുഷ്യക്കടത്ത് തടയുന്നതിനും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും വിവരാവകാശ നിയമപ്രകാരം ഇടപെടണമെന്ന് മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ നിന്നും ഇന്ന് വൈകുന്നേരം വിളിച്ചഭ്യര്‍ത്ഥിച്ചത് ഒരു നിയോഗം പോലെയാണ് എനിക്ക് തോന്നിയത്. അല്ലെങ്കില്‍ തന്നെ, രണ്ട് മാസം മുന്‍പ്, അന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ജയചന്ദ്രന്‍ മാഷിന് വേണ്ടി മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഞാനും ധനരാജും വിവരാവകാശ അപേക്ഷ നല്കിയപ്പോള്‍ ഒരിക്കലും നിനച്ചിരുന്നില്ലല്ലോ മാലിയില്‍ തടവില്‍ കഴിയുന്ന റുബീന എന്ന സഹോദരിക്ക് വേണ്ടിയും ഇടപെടേണ്ടി വരുമെന്ന്. റുബീനയുമായി ബന്ധപ്പെട്ട് ലഭിച്ച രേഖകളിലൂടെയാണ് മാലിയില്‍ ആരുമില്ലാതെ തളര്‍ന്ന് കിടക്കുന്ന നബീസ ബീവിയുടെ കഥ പുറത്ത് കൊണ്ടുവരാനായതും അവരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കാളിയാകാന്‍ സാധിച്ചതും. ഏറ്റവും ഒടുവിലായി ഇപ്പോള്‍, മനുഷ്യക്കടത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ പ്രതികരിക്കുവാന്‍ മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. അന്യരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മലയാളികള്‍ ഇതിനിടയില്‍ ഫോണിലും ഫേയ്സ്ബുക്കിലും എന്നെ ബന്ധപ്പെടുകയുണ്ടായി. വിവരാവകാശികള്‍ എന്ന നമ്മുടെ ഗ്രൂപ്പില്‍ നിന്നും ശക്തമായ പിന്തുണ ലഭിച്ചു. വിവിധ കാരണങ്ങളാല്‍ അന്യരാജ്യത്ത് അകപ്പെട്ട് പോയവരെ ജന്മനാട്ടില്‍ തിരികെ എത്തിക്കുന്നതിനായി ഒരു മിഷന്‍ ആയി ഒരുമിച്ച് മുന്നോട്ട് നീങ്ങുവാന്‍, മൈനയുടെ ഇടപെടല്‍ മൂലം, ബഹു: സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: എം.കെ മുനീര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നുള്ളതുമാണ്. ഉത്തരവാദിത്വങ്ങള്‍ അനുദിനം കൂടുമ്പോഴും പ്രതീക്ഷകള്‍ നിറവേറ്റാനാകുമെന്ന് തന്നെയാണ് മനസ്സ് പറയുന്നത്.


എം.പി ഫണ്ടില്‍ നിന്നും സ്വന്തം പേരെഴുതി വെക്കാന്‍ ജോസ് കെ.മാണി ചിലവഴിച്ചത് ഒന്നേകാല്‍ ലക്ഷം

2010-15 മേയ് വരെയുള്ള കാലയളവില്‍ എം.പി. ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ 48 പദ്ധതികളില്‍ മാത്രം സ്വന്തം പേര്‍ എഴുതി വെക്കാന്‍ ജോസ് കെ. മാണി എം..പി ചിലവഴിച്ചത്. 1,23,547. (ഒരു ലക്ഷത്തി ഇരുപത്തി മൂവായിരത്തി അഞ്ഞൂറ്റി നാല്പത്തേഴ് രൂപ). അതും സ്വന്തം ഫണ്ടില്‍ നിന്ന് തന്നെ. കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളില്‍ / വകുപ്പുകളില്‍ നടത്തിയിട്ടുള്ള പദ്ധതികളുടെ കണക്ക് എടുത്താല്‍ ഈ തുക അനേക ലക്ഷങ്ങള്‍ ആയി ഉയരും. ശിലാ ഫലകം ഒഴിച്ച്, സ്വന്തം പേര്‍ എഴുതി വെക്കുന്നതിനായി ജോസ്.കെ.മാണി സ്വന്തം ഫണ്ടില്‍ നിന്നും ചിലവഴിച്ച തുകയാണിത്. അനുബന്ധ വിവരാവകാശ രേഖകള്‍ക്ക് സന്ദര്‍ശിക്കുക.
http://rtiask.blogspot.in/2016/05/48.html

Saturday, July 23, 2016

Contradictory reports from Indian embassy regarding the status of Indian prisoners in Saudi jails

Contradictory reports from Indian embassy regarding the status of Indian prisoners in Saudi jails.
INDIAN MISSIONS IN SAUDI ARABIA HAVE FULL DETAILS OF INDIAN PRISONERS IN SAUDI JAILS - CLAIMS EMBASSY

The Indian Minister for Overseas Indian Affairs, Sushma Swaraj has informed M.P.Achuthan, Member of Parliament from Kerala on 14th January 2015, citing reports received from the Riyadh Indian Embassy, that it has been receiving information from the Saudi Authorities relating to arrests, detention of Indian nationals from time to time, regular visits are undertaken by Embassy officials to different jails, deportation centres and police stations in the Kingdom of Saudi Arabia.
M.P.Achuthan sought the details to Sushma Swaraj on the basis of a petition given to him by the New Age India Forum, Riyadh. The New Age has complained that the Indian Missions in Saudi Arabia has no proper information about the status of Indian prisoners in Saudi Jails.

The Minister said that India and Saudi Arabia has already signed an agreement on transfer of sentenced persons in 2010. The Embassy also seeks consular access from the Saudi Foreign Ministry to meet Indians detained in various jails to ascertain their welfare, as well as for updated information on number of indian prisoners and status on their release. Additionally the Embassy also receives telephone information on detention and arrest of Indian nationals from the saudi authorities. The embassy has also drawn up an yearly schedule for jail visits by the embassy officials to ascertain the inmates welfare, status regarding the jail terms, progress in the release of the inmates etc.

The Minister further informed that a total of 1516 Indian nationals (922 under the consular jurisdiction of the embassy of india in Riyadh and 594 under the consulate general of india, jeddah's consular jurisdiction) are detained in various jails in saudi arabia.

Meanwhile, on 3rd March 2015, on an answer to a Right to Information query by Mahesh Vijayan, a member of the social activist group in India "Right to Return", the Riyadh Indian Embassy replied that the Saudi authorities are not providing full details of the prisoners despite its continuous efforts to ascertain facts and figures. The information regarding the number of prisoners in Saudi jails is not based on a written document provided by the Saudi authorities, but from "notes verbale" (verbal information from unauthoritative sources) from officials and also from the information gathered by the Embassy officials during their jail visits. This contradictory to the reply given to M.P.Achuthan, Member of Parliament on 14th January 2015.

Prepared by - Murali Ravindran 

ഖത്തര്‍

ഖത്തറില്‍ 92 ഇന്ത്യന്‍ തടവുകാര്‍ ഉണ്ടെന്നും അവരുടെ പേരോ വിലാസമോ വെളിപ്പെടുത്തുന്നത് തടവുകാരുടെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ തരാനാവില്ല എന്ന് ഖത്തര്‍ എംബസ്സി വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കി. അപ്പീല്‍ നല്‍കിയിട്ടുണ്ട്; പക്ഷേ, വലിയ പ്രതീക്ഷയൊന്നുമില്ല. തടവുകാരെ സംബന്ധിച്ച യാതൊരു വിവരങ്ങളും വെളിപ്പെടുത്താതെ, ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസ്സികള്‍ തങ്ങളുടെ മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുന്നു.

സൗദി അറേബ്യ

ഇന്ത്യന്‍ തടവുകാരെ സംബന്ധിച്ച് , സൗദിയിലെ ഇന്ത്യന്‍ എംബസ്സിയില്‍ ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷ അവര്‍ നിരസിച്ചു. പകരം റിയാദിലെ എംബസ്സിയില്‍ നേരിട്ടെത്തി രേഖകള്‍ പരിശോധിച്ച് ആവശ്യമായ വിവരം ശേഖരിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ചിതറിക്കിടക്കുന്ന രേഖകള്‍ തപ്പിയെടുത്ത് ഇന്ത്യന്‍ തടവുകാരെ സംബന്ധിച്ച വിവരം, ഞാന്‍ ആവശ്യപ്പെട്ട വിധത്തില്‍ നല്‍കുന്നത് എംബസ്സിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് എംബസ്സിയുടെ ഈ നടപടി. 930 ഇന്ത്യക്കാര്‍ ഇപ്പോള്‍ സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട് എന്നും മറുപടിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് അപ്പീല്‍ നല്‍കും. എന്നിട്ടും രക്ഷയില്ലെങ്കില്‍, വേണ്ടി വന്നാല്‍ റിയാദില്‍ പോകുക തന്നെ ചെയ്യും. എന്തായാലും ഇറങ്ങി തിരിച്ചു, ഇനി കുളിച്ച് കയറുക തന്നെ.




.

ശിക്ഷ കഴിഞ്ഞിട്ടും ജയിലില്‍ തുടരുന്ന ബര്‍മ്മയിലെ ഇന്ത്യന്‍ തടവുകാര്‍

1 April 2015മ്യാന്‍മറില്‍ ആകെ തടവിലുള്ള 79 ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മണിപ്പൂരില്‍ നിന്നുള്ളവരാണ്. ബര്‍മ്മയിലെ(മ്യാന്മര്‍) ഏഴ് ഇന്ത്യന്‍ തടവുകാര്‍ ശിക്ഷ കഴിഞ്ഞിട്ടും ജയിലില്‍ തുടരുന്നത് സംബന്ധിച്ച് പരാതി നല്‍കി പിറ്റേ ദിവസം തന്നെ ഇന്ത്യന്‍ എംബസ്സി മറുപടി നല്‍കി. ജലോത്സവവും മ്യാന്മാര്‍ ന്യൂ ഇയറും പ്രമാണിച്ച് ഏപ്രില്‍ 21 വരെ മ്യാന്മാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയാണെന്നും അതു കഴിഞ്ഞാലുടനെ തന്നെ ഏഴ് തടവുകാരുടേയും മോചനത്തിനായാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ച് എംബസ്സിയില്‍ നിന്നും അയച്ച ഇ-മെയില്‍ സന്ദേശം. ഇവരില്‍ ആറു പേര്‍ മണിപ്പൂരില്‍ നിന്നുള്ളവരും ഒരാള്‍ ഡല്‍ഹിക്കാരനുമാണ്. ഒപ്പം 'മദദിലും' (MADAD GRIEVANCE ID : MY2PRA100202715 ) പരാതി നല്‍കിയിട്ടുണ്ട്. ബര്‍മ്മയിലെ ഇന്ത്യന്‍ എംബസ്സി വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖകളിലാണ് ഈ വിവരങ്ങള്‍ ഉണ്ടായിരുന്നത്.

ഇറ്റലിയിലെ ഇന്ത്യന്‍ തടവുകാര്‍

ഇറ്റലിയില്‍ 12 ഇന്ത്യന്‍ നാവികര്‍ ഇറ്റലിയില്‍ അറസ്റ്റിലായ വിവരം പുറത്തറിഞ്ഞതും ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലൂടെ ആണ്. ഇറ്റലിയില്‍ ജയിലില്‍ കിടക്കുന്ന ഇന്ത്യാക്കാരുടെ ആകെ എണ്ണം 145 ആണെന്ന് ഇന്ന് റോമിലെ ഇന്ത്യന്‍ എംബസി വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കി. ഇതില്‍ 50 പേര്‍ ശിക്ഷിക്കപ്പെട്ടവരും 95 പേര്‍ ശിക്ഷ കാത്ത് കഴിയുന്നവരാണ്. ഇവരില്‍ ആരുടേയും പേരോ വിലാസമോ ലഭ്യമല്ലെന്ന് ഇറ്റലിയിലെ ഇന്ത്യന്‍ എംബസ്സി വിവരാവകാശ അപേക്ഷയ്ക്ക് നല്കിയ മറുപടിയില്‍ അറിയിച്ചു. കഴിഞ്ഞ ജൂണില്‍ 42 ടണ്‍ ഹാഷിഷുമായി ഇറ്റലി പോലീസ് പിടികൂടിയ ഒരു വിദേശ കപ്പലിലെ 12 ജീവക്കാര്‍ മാത്രമേ ഇതുവരെ എംബസിയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുള്ളൂ. ഈ 12 തടവുകാരുടെ പേരുകള്‍ ലഭിച്ചിട്ടുണ്ട്.  എന്നാല്‍ ഈ വിവരങ്ങള്‍ ഒന്നും മിലാനിലെ ഇന്ത്യന്‍ കൌണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ ലഭ്യമല്ല എന്നാണ് കഴിഞ്ഞ ദിവസം അവിടെ നിന്നും ലഭിച്ച മറുപടിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നത്.
ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയന്‍ നാവികരെ കോടികള്‍ മുടക്കി ജാമ്യത്തിലിറക്കി ഇറ്റലിയില്‍ എത്തിക്കാനും അവരെ മോചിപ്പിക്കാനും ഇറ്റലി സര്‍ക്കാര്‍ നടത്തുന്ന ശ്രമം കാണുമ്പോഴാണ് അന്യനാട്ടില്‍ തടവില്‍ കഴിയുന്ന, പട്ടിയുടെ വില പോലുമില്ലാത്ത ഒരിന്ത്യക്കാരന്റെ ദുരവസ്ഥ ഞാന്‍ തിരിച്ചറിയുന്നത്. ഇറ്റലിയില്‍ മാത്രമല്ല, ലോകത്തെമ്പാടുമുള്ള നിരപരാധികളടക്കമുള്ള ഓരോ ഇന്ത്യന്‍ തടവുകാരന്റേയും മനുഷ്യാവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ശിക്ഷാകാലാവധി കഴിഞ്ഞിട്ടും നിരവധി പേര്‍ ഇപ്പോഴും അന്യനാടുകളില്‍ ജയിലില്‍ തുടരുന്നു; നോക്കുകുത്തിയായി നമ്മുടെ ഭരണകൂടവും.
RTI Questions - Subject: Indian prisoners in Italy.
Please provide copy of the documents which contains the below information about each Indian prisoners in Italy or Please provide the below information.
1. Name, Age, Gender, Passport Number and address in India
2. Details about his/her arrest/cases/trail including the date of arrest.
3. Details about his/her sentence.
4. Total number of Indian prisoners, number of male/ female prisoners
Please provide the below information about the Indian prisoners who completed their sentence but not paid fine amount or not fulfilled private rights (compensation to the victims)
5. Name, Passport Number and address in India.
6. Details about the fine/compensation to the victims.
വാര്‍ത്ത



ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി

2015 മാര്‍ച്ചിലെ കണക്കു പ്രകാരം 51 ഇന്ത്യന്‍ തടവുകാര്‍ ആണ് ഫ്രാന്‍സില്‍ ഉള്ളത്. എന്നാല്‍ ഇവരെ സംബന്ധിച്ച ഒരു വിവരവും ഇന്ത്യന്‍ എംബസിയുടെ കൈവശമില്ല. എങ്കിലും, തടവുകാരുടെ വിവരങ്ങള്‍ ഫ്രഞ്ച് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ലഭ്യമാകുന്ന മുറയ്ക്ക് അവ നല്‍കാമെന്നും പാരീസിലെ ഇന്ത്യന്‍ എംബസ്സി അറിയിച്ചു. എന്റെ വിവരാവകാശ അപേക്ഷയെ തുടര്‍ന്ന്‍ മറ്റ് ഏതാനും രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും ഇതുപോലെ സ്വാഗതാര്‍ഹമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനം ചോദ്യം ചെയ്തു തുടങ്ങുമ്പോള്‍ ഉണരാതിരിക്കാന്‍ അധികാരികള്‍ക്ക് ആകില്ല എന്നതിന് തെളിവാണിത്. കൂടുതല്‍ പേര്‍ വിവരാവകാശ നിയമം ശക്തമായി ഉപയോഗിക്കുന്നതോടെ രാജ്യത്ത് വലിയ മാറ്റങ്ങള്‍ വന്നു തുടങ്ങും. രാജ്യത്തെ ഏതൊരു പൗരനും ഈ നിയമത്തെ കുറിച്ച് അറിവുണ്ടാകണം. അതിനായി നമുക്കൊരുമിച്ച് പോരാടാം - ജയ്‌ ഹിന്ദ്‌.

നോര്‍ക്കയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍.

3 February 2015 അന്യരാജ്യത്ത് ജയിലില്‍ കിടക്കുന്ന മലയാളികളെ സംബന്ധിച്ച് നോര്‍ക്ക നല്കിയ, അത്യന്തം നിരാശാജനകമായ വിവരാവകാശ മറുപടി. പട്ടിയൊട്ട് പുല്ലു തിന്നുകയുമില്ല, പശുവിനെയൊട്ട് തീറ്റുകയുമില്ല. പുറംരാജ്യത്ത് ജയിലില്‍ കിടക്കുന്ന പ്രവാസികളുടെ കണക്കുകള്‍ കൈവശമില്ല എന്ന് ഉളുപ്പില്ലാതെ പച്ചയ്ക്ക് പറയാന്‍ കഴിയുന്ന പ്രവാസി കേരളീയ വകുപ്പ്. നോര്‍ക്കയുടെ തികഞ്ഞ അലംഭാവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം.

ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു:
1. ഇന്ത്യക്ക് പുറത്ത്, ബന്ധിയാക്കപ്പെട്ടതുമൂലമോ, ജയിലില്‍ അകപ്പെട്ടതുമൂലമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാലോ കുടുങ്ങിക്കിടക്കുന്ന കേരളീയരെ / മലയാളികളെ സംബന്ധിച്ച കണക്കുകള്‍ കേരള സര്‍ക്കാരിന്റെ കൈവശമുണ്ടോ ?
1.a) ഉണ്ടെങ്കില്‍ എത്ര പേര്‍ അന്യജ്യത്ത് ഇപ്പോഴും കുടുങ്ങിക്കിടപ്പുണ്ട്?
1.b) ടി കാരണങ്ങളാല്‍ ഇന്ത്യക്ക് പുറത്ത് കുടുങ്ങിക്കിടന്ന എത്ര പേരെ ഇതുവരെ സര്‍ക്കാരിന്റെയോ മറ്റ് ഇടപെടലുകള്‍ മൂലമോ മോചിപ്പിച്ചിട്ടുണ്ട്?
1.c) ഒന്ന് മുതല്‍ ഒന്ന്(ബി) വരെയുള്ള വിവരം സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക
2. ഇന്ത്യക്ക് പുറത്ത്, ബന്ധിയാക്കപ്പെട്ടതുമൂലമോ, ജയിലില്‍ അകപ്പെട്ടതുമൂലമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാലോ കുടുങ്ങിയ കേരളീയരെ / മലയാളികളെ സംബന്ധിച്ച് മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനും എത്ര പരാതികള്‍ / നിവേദനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടുണ്ട് ? (ഇ-മെയിലായും കേന്ദ്ര / കേരള സര്‍ക്കാരിന്റെ വിവിധ പോര്‍ട്ടലുകളില്‍ വഴിയും ലഭിച്ചതുള്‍പ്പടെ)
2.a) ടി പരാതികളുടെ / നിവേദനങ്ങളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക.
2.b) ടി പരാതികളില്‍ ഇന്നുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും പ്രോഗ്രസ്സും വ്യക്തമാക്കുന്ന രേഖകളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക.
3. ഇന്ത്യക്ക് പുറത്ത്, ബന്ധിയാക്കപ്പെട്ടതുമൂലമോ, ജയിലില്‍ അകപ്പെട്ടതുമൂലമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാലോ കുടുങ്ങിക്കിടക്കുന്ന കേരളീയരുടെ / മലയാളികളുടെ പേരും വിലാസവും അടങ്ങിയ ലിസ്റ്റ് ലഭ്യമാക്കുക.






30 May 2015


വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ തടവുകാര്‍ക്ക് വേണ്ടിയുള്ള നമ്മുടെ പോരാട്ടത്തില്‍ ആദ്യത്തെ നിര്‍ണായകമായ ചുവട് വെയ്പ്പ്. ഡല്‍ഹിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന, വിവിധ പ്രവാസകാര്യ വകുപ്പുകളുടെ ഉന്നതതല സമ്മേളനത്തില്‍ വിഷയം ശക്തമായി ഉന്നയിച്ചതായി നോര്‍ക്ക സി.ഇ.ഒ ശ്രീ എ.എസ് കണ്ണന്‍ അല്പം മുന്‍പ് അറിയിച്ചു. ഇന്ത്യന്‍ തടവുകാരുടെ വിശദ വിവരങ്ങള്‍ എത്രയും പെട്ടന്ന്‍ ശേഖരിച്ച് അതാത് സംഥാനങ്ങള്‍ക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോയിന്റ് സെക്രട്ടറി ഉള്‍പ്പടെ, വിദേശ കാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ബഹു : നോര്‍ക്ക മിനിസ്റ്റര്‍ കെ.സി ജോസഫും ശ്രീ കണ്ണനും ഇക്കാര്യം ഉന്നയിച്ചത്. 'റൈറ്റ് ഓഫ് റിട്ടേണ്‍' സമര്‍പ്പിച്ച വിവരാവകാശ അപേക്ഷകളില്‍ തടവുകാരുടെ വിവരങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ എംബസികള്‍ കൈമാറാത്തതും സംസ്ഥാന സര്‍ക്കാരിന്റെ കൈവശം പോലും ഈ വിവരം ലഭ്യമല്ലാത്തതും നോര്‍ക്കയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്നാണ്‌ നോര്‍ക്കയില്‍ നിന്നും അനുകൂല നിലപാടുണ്ടായതും വിഷയം ഇപ്പോള്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതും. തടവുകാരെ സഹായിക്കാന്‍ നോര്‍ക്ക ലീഗല്‍ എയ്ഡഡ് സെല്‍ സ്ഥാപിച്ചുവെങ്കിലും തടവുകാരുടെ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രവര്‍ത്തനം മുടങ്ങിക്കിടക്കുകയാണ്. ഉദ്ദ്യോഗസ്ഥന്‍മാരുടെ അഭാവവും നോര്‍ക്ക നേരിടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ തയ്യാറാണെന്ന് 'റൈറ്റ് ഓഫ് റിട്ടേണ്‍' അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ചോ അല്ലെങ്കില്‍ ബാംഗ്ലൂരില്‍ വെച്ചോ വൈകാതെ കൂടി കാഴ്ച നടത്തുന്നതാണ്. ഈ വിഷയത്തില്‍ പ്രത്യേക താല്പര്യം കാണിച്ച നോര്‍ക്ക സി.ഇ.ഒ ശ്രീ കണ്ണന് അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു. തടവുകാരുടെ മോചനത്തിനായി ICWF-ല്‍ നിന്നും തുക വിനിയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായതായും അദ്ദേഹം അറിയിച്ചു.

Wednesday, July 20, 2016

നഗരസഭ റോഡ്‌ നിര്‍മ്മാണം

സര്‍ക്കാര്‍ റോഡ്‌ ടാറിംഗിന് അനുവദിച്ച ഫണ്ട് ഉപയോഗിക്കാതെ ലാപ്സ് ആകുമെന്ന ഘട്ടത്തില്‍ , വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിച്ചതിനെ തുടര്‍ന്ന്‍ പണി തുടങ്ങിയപ്പോള്‍. കോട്ടയം നഗരസഭയിലെ അഞ്ചാം വാര്‍ഡ്‌ (പഴയ കുമാരനല്ലൂര്‍ പഞ്ചായത്ത്) കൊച്ചീപ്പടി - പുല്ലേലിപ്പുറം റോഡിനാണ് അധികൃതരുടെ വര്‍ഷങ്ങളായുള്ള അനാസ്ഥയില്‍ നിന്നും ഒടുവില്‍ ശാപമോക്ഷം ലഭിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഞാന്‍ 02-08-14-ല്‍ 'കാണാതായ' ഫയല്‍ 'കണ്ടെത്താനും' മറ്റുമായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിയത്. പിന്നെ, ചെറിയൊരു ഫോളോഅപ്പും. പൊടുന്നനെ ഫയലിന് അനക്കം അനക്കം വെച്ചു; വര്‍ക്ക് ഓര്‍ഡര്‍ ഉള്‍പ്പടെ എല്ലാം റെഡി. 10-10-14-ല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇനി ഫയല്‍ കാണാനില്ല എന്നാരും പറയില്ല കാരണം പകര്‍പ്പ് എന്റെ കയ്യിലുണ്ട്

രാജേഷ് കാക്കനാട്ട്

കൊടുമുണ്ട സ്കൂളില്‍ വരുത്തിയ മാറ്റങ്ങള്‍

Nurses Trapped in DR Congo



News Links:
http://www.azhimukham.com/news/7192/malayali-nurse-recruitment-scam-congo-padiyath-health-care-v-unnikrishnan

കോംഗോയില്‍ കുടുങ്ങിക്കിടക്കുന്ന നാല് നേഴ്സുമാരുടെ മോചനവുമായി ബന്ധപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ലഭിച്ച മറുപടി. ഇവരെ തിരിച്ചെത്തിക്കുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം പടിയത്ത് മെഡിസിറ്റി ഹോസ്പിറ്റലിന് ആണെന്നും പുരോഗതി ഇന്ത്യന്‍ എംബസ്സി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും മറുപടിയില്‍ പറയുന്നു. നാല് പേരെയും ഒന്നോ രണ്ടോ ദിവസത്തിനകം ഇന്ത്യലെത്തിക്കുന്നതാണ് എന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് മൂന്നാഴ്ച്ച കഴിഞ്ഞു. നേഴ്സുമാരില്‍ ഒരാളെ കള്ളക്കേസില്‍ കുടുക്കാന്‍ പടിയത്ത് മെഡിസിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്ന സംശയത്തിനു ഊന്നല്‍ നല്കുന്നവയാണ് വിവരാവകാശ മറുപടിയോടൊപ്പം ലഭിച്ച പല രേഖകളും. നേഴ്സുമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേ തുടര്‍ന്ന് കടുത്ത ആശങ്കയിലാണ്. മലയാളിയായ ഡോ ഹസീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ളതാണ് പടിയത്ത് മെഡിസിറ്റി ഹോസ്പിറ്റല്‍.


Nurses trapped in DR Congo for more than 40 days is a shame to the nation. Finally, MEA Responded to my mail.




സനിതാ ഷാജി കുവൈറ്റ്‌

12 February 2015

സ്പോണ്‍സറുടെ കള്ളക്കേസിനെ തുടര്‍ന്ന് നാട്ടിലേക്ക് വരാനാകാതെ, ജോലിയോ ആശ്രയമോ ഇല്ലാതെ കുവൈറ്റില്‍ കുടുങ്ങിക്കഴിയുന്ന കൊല്ലം സ്വദേശി ശ്രീമതി സനിതാ ഷാജിക്ക് വേണ്ടി കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സിയില്‍ നല്കിയ വിവരാവകാശ അപേക്ഷ. രണ്ട് വര്‍ഷത്തിലധികം വീട്ടുജോലി ചെയ്ത ഇവര്‍ ആറു മാസം മുന്‍പ് സ്പോണ്‍സറുടെ ഉപദ്രവം സഹിക്കാനാവാതെ രക്ഷപെട്ട് ഇന്ത്യന്‍ എംബസ്സിയില്‍ അഭയം തേടുകയായിരുന്നു. വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞിരുന്നു. പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈവശവും. എങ്ങനെയെങ്കിലും സനിതയുടെ പാസ്പോര്‍ട്ട് തിരികെ വാങ്ങിക്കൊടുത്തു അവരെ ഇന്ത്യയില്‍ എത്തിക്കുവാന്‍ എംബസ്സി ശ്രമിച്ചതെ ഇല്ല.അതിനിടയില്‍ സ്പോണ്‍സര്‍ മോഷണക്കുറ്റം ആരോപിച്ച് കള്ളക്കേസും നല്‍കി. കേസുകാരണം പൊതുമാപ്പ് കിട്ടിയാല്‍ പോലും നാട്ടില്‍ വരാനാവില്ല. സനിതാ ഷാജി കുവൈറ്റില്‍ എത്തിയിട്ട് മൂന്ന്‍ വര്‍ഷമായി; അച്ഛന്‍ മരിച്ചിട്ട് പോലും നാട്ടില്‍ വരാന്‍ സാധിച്ചിട്ടില്ല. ബന്ധുക്കളാരും ഇവര്‍ക്ക് സഹായത്തിനില്ല. ഞാന്‍ ഇന്ത്യന്‍ എംബസിയിലെ കൌണ്‍സലറെ ബന്ധപ്പെട്ടപ്പോള്‍ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ലഭിച്ചത്. കേസുള്ളതിനാല്‍ ഒരു മാസം മുതല്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ കൊല്ലമോ അതില്‍ കൂടുതലോ നാള്‍ കഴിഞ്ഞേ നാട്ടിലേക്ക് വരാന്‍ സാധിക്കൂ എന്ന് അവിടുന്ന് അറിയിപ്പും കിട്ടി. മലയാളം മാത്രമറിയുന്ന, വീട്ടുജോലിക്കെത്തിയ സനിത ഷാജി , സ്വന്തമായി ലക്ഷങ്ങള്‍ കൊടുത്ത് വക്കീലിനെ വെച്ച് കേസ് വാദിച്ച് ജയിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ വരാനാകൂ എന്ന അവസ്ഥയിലാണ്. അതിനാലാണ് ഒരു വിവരാവകാശ അപേക്ഷ കൊടുക്കാം എന്ന് തീരുമാനിച്ചത്. ഒരേ സമയം, ഒരേ വിഷയത്തില്‍ ഒന്നിലധികം ആള്‍ക്കാര്‍ വിവരാവകാശ അപേക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്നും എന്നും അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ സാധിക്കുമെങ്കില്‍ ഇവര്‍ക്ക് വേണ്ടി കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് ഒരു പരാതി ഇ-മെയിലില്‍ അയക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിലാസങ്ങള്‍ ചുവടെ. amboffice@indembkwt.org, dcm@indembkwt.org, attachelabour@indembkwt.org, counsellor@indembkwt.org,contact@indembkwt.org


12 February 2015
സനിതാ ഷാജിയുടെ മോചനം. 48 മണിക്കൂറിനകം വിവരം തരാനാകില്ല എന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സി. തരണമെന്ന് ഞാനും. മൂന്ന് വര്‍ഷമായി നാട്ടില്‍ വരാനാവാതെ കുവൈറ്റില്‍ കുടുങ്ങിപ്പോയ പോയ ശ്രീമതി സനിതാ ഷാജിയെ ജന്മനാട്ടില്‍ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി നമ്മുടെ ഗ്രൂപ്പിന് വേണ്ടി ഇന്നലെ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് ഇന്ന് ലഭിച്ച അറിയിപ്പാണ്. അതായത് മുപ്പത് ദിവസത്തിനുള്ളില്‍ മാത്രമേ മറുപടി തരികയുള്ളൂ എന്ന്. കയ്യില്‍ യാതൊരു രേഖകളും ഇല്ലാത്തതിനാലും സ്പോണ്‍സര്‍ കള്ളക്കേസ് കൊടുത്തതിനാലും കുവൈറ്റില്‍ ഒളിച്ച് താമസിക്കുന്ന സനിതയെ സംബന്ധിച്ച വിവരങ്ങള്‍ ആര്‍.ടി.ഐ സെക്ഷന്‍ 7(1) പ്രകാരം വ്യക്തിയുടെ ജീവനേയോ സ്വാതന്ത്ര്യത്തേയൊ ബാധിക്കുന്നതല്ല എന്നാണ് എംബസ്സിയുടെ കണ്ടെത്തല്‍. ഈ അറിയിപ്പ് ലഭിച്ച ഉടനെ തന്നെ അപ്പീലും നല്‍കി. എന്തായാലും ഇതോടെ സനിതാ ഷാജി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയും എംബസ്സിയില്‍ ഒരു ചര്‍ച്ചാ വിഷയമാവുകയും ചെയ്തിട്ടുണ്ടാകും എന്ന് ഉറപ്പാണ്. വിവരാവകാശ അപേക്ഷ ചെന്നതിന്റെ പേരില്‍ അവരോട് എംബസ്സി അധികൃതര്‍ ഇനി എങ്ങനെ പെരുമാറും എന്നാണ് ഇനി അറിയാനുള്ളത്.

26 July 2015
കുവൈറ്റില്‍ കുടുങ്ങിപ്പോയ സനിതയുടെ മോചനത്തിനായി മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയെ കണ്ട് നിവേദനം നല്‍കി. വിഷയത്തില്‍ പ്രത്യേക താല്‍പര്യമെടുത്ത അദ്ദേഹം ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാമെന്ന് അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ തടവില്‍ കഴിയുന്ന കേരളീയരെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളും അദ്ദേഹത്തിന് കൈമാറി. സനിതയുടെ പ്രശ്നം കഴിഞ്ഞ ദിവസമാണ് 'ഇന്ത്യാ ടുഡേ' റിപ്പോര്‍ട്ടര്‍ രേവതി രാജീവന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന്‍ അദ്ദേഹം സനിതയുടെ നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും നേരില്‍ വന്ന് കാണാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സനിതയുടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന മോള്‍ ശ്രീക്കുട്ടി, മറ്റ് ബന്ധുക്കള്‍ എന്നിവരോടൊപ്പമാണ് ഇന്ന് രാവിലെ പുതുപ്പള്ളിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. മൂന്ന്‍ വര്ഷം മുന്‍പ് ഗാര്‍ഹിക ജോലിക്കായി കുവൈറ്റില്‍ പോയ സനിത, സ്പോണ്‍സര്‍ നല്‍കിയ കള്ളക്കേസിനെ തുടര്‍ന്ന്‍ ഒരു വര്‍ഷത്തിലധികമായി നാട്ടിലേക്ക് വരാനാകാതെ കുവൈറ്റില്‍ ഒളിവില്‍ കഴിയുകയാണ്. മാലെദ്വീപില്‍ നിന്നും രാജേഷിന്റെ മോചനത്തിന് ശേഷം 'റൈറ്റ് ഓഫ് റിട്ടേണ്‍' ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സനിതയുടെ വിഷയത്തിലാണ്


കുവൈറ്റിലെ ഷെല്‍ട്ടറില്‍ കുടുങ്ങിക്കിടക്കുന്നത് 179 ഇന്ത്യക്കാര്‍

07-JUL-2015
          കുവൈറ്റിലെ ഷെല്‍ട്ടറില്‍ കുടുങ്ങിക്കിടക്കുന്നത് 113 ഇന്ത്യന്‍ വനിതകള്‍. കൂടാതെ, 66 പുരുഷന്മാരും. ഗാര്‍ഹിക ജോലിക്കായി കുവൈറ്റിലെത്തി സ്പോണ്‍സറുടെ ഉപദ്രവം സഹിക്കാനാവാതെ രക്ഷപെട്ട് ഇന്ത്യന്‍ എംബസ്സിയില്‍ അഭയം തേടിയവരാണിവര്‍. ഇവരില്‍ ഭൂരിഭാഗവും കേരളം, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് കരുതുന്നു. എന്നാല്‍ ഇവരെ യഥാസമയം തിരിച്ചയക്കാനാവശ്യമായ നടപടികള്‍ എംബസ്സിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനാല്‍ അനേകമാസങ്ങളായി ജയില്‍ തുല്യമായ ഷെല്‍ട്ടറുകളില്‍ കിടന്ന് ഇവര്‍ നരകിക്കുകയാണ്. ഷെല്‍ട്ടറില്‍ കിടക്കുന്ന സ്ത്രീകളെ ഇന്ത്യന്‍ എംബസി നാട്ടിലേക്ക് അയക്കാതെ മറ്റ് കുവൈറ്റികളുടെ വീട്ടിലേക്ക് നിയമവിരുദ്ധമായി ജോലിക്ക് അയക്കാറുണ്ട് എന്നും ഇതിനു പിന്നില്‍ സാമ്പത്തികമാണ് ലക്ഷ്യമെന്നും ഒട്ടേറെ ആരോപണങ്ങള്‍ ഉണ്ട്. വേറേയും, നിരവധി സ്ത്രീകളും പുരുഷന്മാരും കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നാട്ടിലേക്ക് വരാനാകാതെ ഒളിവില്‍ കഴിയുന്നുണ്ട്. നമ്മുടെ നേഴ്സിംഗ് സഹോദരിമാര്‍ക്ക് വിദേശത്ത് ചെറിയ ഒരു പ്രശ്നം ഉണ്ടായാല്‍ പോലും ശക്തമായ രീതിയില്‍ ഇടപെടുന്ന സര്‍ക്കാരും മീഡിയകളും ഗാര്‍ഹിക ജോലിക്കാരുടെ ഈ നരകതുല്യമായ ജീവിതം കാണാന്‍ ശ്രമിക്കുന്നില്ല എന്നത് അങ്ങേയറ്റം ഖേദകരമാണ്. മൂന്ന് വര്‍ഷമായി കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന ശ്രീമതി സനിത ഷാജിയെ തിരികെയെത്തിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞത്.

Followup:
 വിഷയം ബഹു: മന്ത്രി കെ.സി ജോസഫ്, ഡോ: എം.കെ മുനീര്‍ എന്നിവരുടേയും നോര്‍ക്കയുടേയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനും കുവൈറ്റ്‌ അംബാസഡറിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഇ-മെയില്‍ സന്ദേശവും അയച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഞാന്‍ അയച്ച മെയിലിന് കുവൈറ്റ്‌ അംബാസഡറും പ്രവാസ കാര്യ വകുപ്പ് മന്ത്രി കെ.സി. ജോസഫും പ്രതികരിച്ചിരുന്നു. നടപടി എടുത്ത് വരുന്നതായി മന്ത്രി കെ.സി ജോസഫിന്റെ ഓഫീസ് അറിയിച്ചു.





വിദേശ ജയിലുകളില്‍ കുടുങ്ങിയവര്‍ക്കായുള്ള മിഷന്‍ - റൈറ്റ് ഓഫ് റിട്ടേണ്‍






നബീസ ബീവി

All News











ഒന്നാം അപ്പീല്‍ കൊടുമുണ്ട ഹൈസ്കൂള്‍

TO
      DEO,
      DISTRICT EDUCATIONAL OFFICE,
      OTTAPALAM
   
വിഷയം: അടിസ്ഥാനസൗകര്യങ്ങളെ സംബന്ധിച്ച് പാലക്കാട് ജില്ലയിലെ പട്ടാമ്പി ഗവ: ഹൈസ്കൂളില്‍   സമര്‍പ്പിച്ച  വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയെ  സംബന്ധിച്ച് സമര്‍പ്പിക്കുന്ന അപ്പീല്‍ അപേക്ഷ.

Sir,
      എതിര്‍ കക്ഷി:
                   State Public Information Officer,
                   Govt. High School, 
                   Pattambi, Palakkadu - 679 303
                         
         ഞാന്‍ ഒരു സഞ്ചാരിയും ഫോട്ടോഗ്രാഫറും സാമൂഹ്യപ്രവര്‍ത്തകനും ആണ്.  എട്ട് വര്‍ഷമായി ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്നു. ടി സ്കൂളിലെ  അടിസ്ഥാന സൗകര്യങ്ങളുടെ അതിദയനീയമായ അവസ്ഥയെ കുറിച്ച് മനസ്സിലാക്കിയ ശേഷം അതിനെക്കുറിച്ച് ഞാന്‍ 05/10/13-ല്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച അലസവും, അപൂര്‍ണ്ണവും, തെറ്റിദ്ധരിപ്പിക്കുന്നതും, തെറ്റായതുമായ മറുപടിയാണ് ഈ പരാതിക്ക് ആധാരം. 

I. ടോയ്ലെറ്റുകളേയും ജലലഭ്യതയേയും സംബന്ധിച്ച ഒന്ന് മുതല്‍ മൂന്നു വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായി പ്രവൃത്തി സമയങ്ങളില്‍ എല്ലായ്പ്പോഴും  വെള്ളം/കുടിവെള്ളം ലഭ്യമാകാറുള്ളതായും എല്ലാം ടോയ്ലെറ്റുകളും നല്ല ശുചിത്വവുമുള്ളയാണെന്നും   പട്ടാമ്പി ഗവ:ഹൈസ്കൂളിലെ വിവരാവകാശ ഓഫീസര്‍  മറുപടി നല്കിയിരിക്കുന്നു.  എന്നാല്‍ വിവരാവകാശ അപേക്ഷ കൊടുക്കുവാന്‍ ചെന്ന വേളയില്‍ വെള്ളമില്ലാത്ത ടോയ്ലെറ്റുകളുടെ മോശമായ അവസ്ഥ ഞാന്‍ നേരിട്ടും വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും കേട്ടും മനസ്സിലാക്കിയിട്ടുള്ളതാണ്.   ഈ സ്കൂളില്‍ ഇപ്പോഴും പഴയ  അവസ്ഥ  തന്നെയാണെന്നാണ് അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും എനിക്ക് ലഭിച്ച വിവരം.
   
II. നാലാം ചോദ്യമിതാണ്:
"പൊതുവിഷയ തല്പരനായ ഒരു പൗരന്‍ എന്ന നിലയില്‍, ഏതൊരു പ്രവൃത്തി ദിവസത്തിലും താങ്കളുടെ വിദ്യാലയത്തിലെ എല്ലാ മൂത്രപ്പുരകളുടേയും എല്ലാ ടോയ്ലെറ്റുകളുടേയും അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കുവാനും അവയുടെ  തത് സ്ഥിതി   ക്യാമറയില്‍ പകര്‍ത്തുവാനും എനിക്കോ  ഞാന്‍ രേഖാമൂലം ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ക്കോ   അനുവാദം  നല്‍കുമോ?
               4. എ. ഇല്ലെങ്കില്‍ അതിനുള്ള കാരണം?"

ലഭിച്ച മറുപടി:
    4.  ഈ ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല.

 നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരമോ  പ്രധാന അധ്യാപകന്റെ വിവേചന അധികാരമുപയോഗിച്ചോ നാലാം നമ്പര്‍ ചോദ്യത്തില്‍ ഉന്നയിച്ച ആവശ്യത്തിന്റെ  സാമൂഹ്യപ്രസക്തിയെ കരുതിയോ വിവരാവകാശ ഓഫീസര്‍ മറ്റു ചോദ്യങ്ങള്‍ക്ക്‌ നല്കിയ മറുപടികളുടെ  സത്യാവസ്ഥ അപേക്ഷകനെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയോ ടി ആവശ്യത്തിന് അനുവാദം തരാനാകുമോ എന്നാണു വിവരാവകാശ ഓഫീസര്‍ പരിശോധിക്കേണ്ടിയിരുന്നത്.   വിവരാവകാശ നിയമപ്രകാരം  അനുവാദം തരണം എന്നല്ല മറിച്ച് ഏതെങ്കിലും വകുപ്പ് പ്രകാരം അനുവാദം തരുമോ എന്നാണ് ചോദിച്ചിരിക്കുന്നത്.   ആയതിനാല്‍   അനുമതി നിഷേധിക്കാന്‍ ചോദ്യം  'വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല ' എന്ന കാരണം അംഗീകരിക്കാനാവുന്നതല്ല.

    നിയമത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കുപരിയായി ,  ഇവിടെ പരിഗണിക്കേണ്ടത് ടോയ്ലെറ്റുകളുടെ അവസ്ഥ നേരില്‍ കണ്ടു മനസ്സിലാക്കാന്‍ എനിക്ക് അനുമതി തരില്ല എന്ന്  പൊതു അധികാരികള്‍ തീരുമാനിച്ചതിന് പിന്നിലെ കാരണമാണ്.  വിവരാവകാശത്തിനുള്ള മറുപടിയില്‍ അധികാരി പറയുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍,  തീര്‍ച്ചയായും  നേരില്‍ പരിശോധിക്കുമ്പോള്‍ എനിക്കത് ബോദ്ധ്യപ്പെടുകയും ടോയ്ലെറ്റുകളുടെ ശോചനീയമായ അവസ്ഥ ക്യാമറയില്‍ പകര്‍ത്തിയശേഷം ഞാന്‍ തുടര്‍നടപടികള്‍  സ്വീകരിക്കുമെന്നും അധികാരികള്‍ ഭയപ്പെടുന്നു.  തെളിവുകള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും എന്നെ തടയുന്നതിന്  വേണ്ടി മാത്രമാണ് ഇത്തരമൊരു അനുവാദം തരാതിരുന്നത് എന്നതാണ് സാമാന്യബോധത്തിന് നിരക്കുന്ന യുക്തി.

III. എട്ടാം നമ്പര്‍ ചോദ്യമിതാണ്.
"8. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവ് (IN WP No.631/04 Dated 03/10/2012) താങ്കളുടെ സ്ഥാപനത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ? ടി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് ഇന്നുവരെ സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുക."

ലഭിച്ച മറുപടി:  
    8.  മേല്‍ ഉത്തരവിനെ കുറിച്ചുള്ള അറിയിപ്പുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വളരെ സുപ്രധാനമായ ടി ഉത്തരവ്,  ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും സ്കൂളുകളിലേക്ക് അയച്ച് കൊടുത്തിട്ടില്ല എന്ന് കരുതാനാവില്ല. കാരണം, ടി കോടതി  ഉത്തരവിനെ സംബന്ധിച്ച വിവരങ്ങള്‍ 27/10/2012, 17/11/2012, 02/01/2013 തീയതികളില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എല്ലാ പ്രിന്‍സിപ്പാളുമാര്‍ക്കും അയച്ചിട്ടുള്ളതാണ്. അങ്ങനെ നോക്കിയാല്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍  നിന്നും എല്ലാ ഹൈസ്കൂളുകളിലേക്കും ടി കോടതിവിധിയെ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടായിരുന്നിരിക്കണം.

IV. അവസാനത്തെ ചോദ്യമിതാണ്.
"12.  എനിക്കും എന്നോടൊപ്പമുള്ള  പ്രതിനിധികള്‍ക്കും (പരമാവധി 5 പേര്‍), എന്റെ അഭാവത്തില്‍ ഞാന്‍ രേഖാമൂലം  ചുമതലപ്പെടുത്തുന്ന  പ്രതിനിധികള്‍ക്കും (പരമാവധി 5 പേര്‍) ഈ അധ്യയന വര്‍ഷത്തിലെ ഏതൊരു പ്രവൃത്തിദിവസവും സ്കൂള്‍ സന്ദര്‍ശിക്കുവാനും താഴെ പറയുന്ന കാര്യങ്ങള്‍ക്കും  വിവരാവകാശ നിയമപ്രകാരം  അനുവാദം തരണമെന്ന്  അപേക്ഷിക്കുന്നു:
       12.a) ക്ലാസ്സുകള്‍, യോഗങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കുന്നതിനുള്ള അനുവാദം.
       12.b) അധ്യാപകര്‍ സ്കൂളില്‍ എത്തുന്ന സമയവും പോകുന്ന സമയവും  രേഖപ്പെടുത്തുന്നതിനുള്ള അനുവാദം.
      12.c) സ്കൂളിലെ എല്ലാവിധ രേഖകളും കമ്പ്യൂട്ടറുകളും പരിശോധിക്കുന്നതിനും ആവശ്യമായ വിവരത്തിന്റെ പകര്‍പ്പ് എടുക്കുന്നതിനും ഉള്ള അനുവാദം.
      12.d) കഞ്ഞിപ്പുരയും കഞ്ഞി ഉണ്ടാക്കുന്ന വിധവും ക്യാമറയില്‍ പകര്‍ന്നതിനുള്ള  അനുവാദം.
      12.e)  ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്ന, സ്കൂളിന്റെ ഏതൊരു പോരായ്മയും രേഖപ്പടുത്തുന്നതിനും ക്യാമറയില്‍ പകര്‍ത്തുന്നതിനും ഉള്ള അനുവാദം."
ലഭിച്ച മറുപടി:
    12.  ഈ ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല.  അനുവാദത്തിന് മേലധികാരികളെ സമീപിക്കാവുന്നതാണ്

ടി ചോദ്യങ്ങളില്‍ 12.a-യില്‍  സംശയം ഉണ്ടാകാമെങ്കിലും 12.c പൂര്‍ണ്ണമായും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. 12.b, d, e എന്നീ ചോദ്യങ്ങള്‍ക്ക് അനുവാദം തരാതിരിക്കാതിരിക്കുവാനുള്ള കാരണങ്ങളേക്കാള്‍ ടി വിവരങ്ങളിലുള്ള പൊതുജന താല്പര്യവും വിഷയത്തിന്റെ സാമൂഹ്യപ്രസക്തിയും കണക്കിലെടുത്ത്  അനുമതി തരേണ്ടതായിരുന്നു. എന്നാല്‍ ഇവിടെ അതുണ്ടായില്ലെന്ന് മാത്രമല്ല വിവരം പൂര്‍ണ്ണമായും നിഷേധിച്ച ഈ ചോദ്യങ്ങള്‍ക്ക് ഒന്നിന് പോലും അതിന്റെ കാരണം, പൊതു അധികാരി വ്യക്തമാക്കിയിട്ടില്ല.  ചോദ്യം 12.a ഉന്നയിച്ചതിന് പിന്നിലുള്ള പൊതുജന താല്പര്യം താഴെ പറയുന്നവയാണ്. 
പല അധ്യാപകരും സ്കൂളില്‍ വളരെ താമസിച്ചാണ് വരുന്നത്. സ്കൂളില്‍ വന്നാല്‍ തന്നെ പല അധ്യാപകരും സമയത്ത് ക്ലാസ്സില്‍ പോകാറില്ല.
പല ക്ലാസ്സിലും കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ ആവശ്യത്തിന് ബെഞ്ച്‌, ഡസ്ക്ക് എന്നിവയില്ല.
സ്ഥിരജീവനക്കാരായ പല അധ്യാപകരും തങ്ങള്‍ എടുക്കേണ്ട ക്ലാസുകള്‍ സ്കൂളിലെ ഗസ്റ്റ് അധ്യാപകരെ കൊണ്ട് എടുപ്പിക്കുന്ന പ്രവണത കൂടി വരുന്നതായി കാണുന്നു.
ഹൈസ്കൂളുകളിലും മറ്റും വിദ്യാര്‍ഥികള്‍ക്ക് കൊടുക്കുന്ന പാല്‍, മുട്ട എന്നിവ ഇടവേളയില്‍ കൊടുക്കുന്നതിന് പകരം ക്ലാസ്സ്‌ സമയത്താണ് വിതരണം ചെയ്യുന്നത്. അത്രയും സമയം പഠിപ്പിക്കാതെ രക്ഷപെടാമല്ലോ.

ടി സ്കൂളില്‍ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടികളില്‍ നിന്നും എനിക്ക് ബോദ്ധ്യപ്പെട്ട ഒരു കാര്യം ടി പൊതുഅധികാരി വിവരാവകാശ നിയമത്തെ കുറിച്ച് ഒന്നുകില്‍ തികഞ്ഞ അജ്ഞനാണ് അല്ലെങ്കില്‍ അവര്‍ അതിനെ അങ്ങേയറ്റം ലാഘവത്തോടെയാണ് കണ്ടിട്ടുള്ളത്. രണ്ടായാലും ഈ അവസ്ഥ അപകടകരമാണ്. 

ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷയുടെ പകര്‍പ്പും ലഭിച്ച മറുപടിയുടെ പകര്‍പ്പും   ഇതില്‍ സൂചിപ്പിച്ചിരിക്കുന്ന മറ്റു രേഖകളുടെ പകര്‍പ്പുകളും ഈ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നു. ഈ പരാതി പരിഗണിച്ച്, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ  നിയമം അനുശാസിക്കുന്ന എല്ലാ നടപടികകളും എടുക്കണമെന്നും ഇത്തരം പ്രവൃത്തികള്‍ മേലില്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും വിനീതമായി ഞാന്‍ അപേക്ഷിക്കുന്നു. തെറ്റായി മറുപടി നല്കിയ ചോദ്യങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി അവയ്ക്ക് സത്യസന്ധമായ മറുപടി തരണമെന്ന് പൊതുഅധികാരിക്ക്‌ നിര്‍ദ്ദേശം കൊടുക്കണമെന്നും ദയവായി അപേക്ഷിക്കുന്നു.
                        കൂടാതെ, എനിക്ക് തന്ന മറുപടിയില്‍ അപ്പീല്‍ അധികാരിയുടെ വിവരങ്ങള്‍ പോലും   തെറ്റായിട്ടാണ്  ടി പൊതുഅധികാരി നല്‍കിയിരിക്കുന്നത്.
                      
ഈ അപേക്ഷ സമര്‍പ്പിക്കുവാന്‍ കാലതാമസം ഉണ്ടായത് മനപ്പൂര്‍വ്വമല്ല. ഒരു തെറ്റിദ്ധാരണ മൂലം ഒന്നാം അപ്പീല്‍ നല്‍കാതെ നേരിട്ട് വിവരാവകാശ കമ്മീഷന് രണ്ടാം അപ്പീല്‍ നല്കിയത് മൂലമാണത് സംഭവിച്ചത്. ഇത് സംബന്ധിച്ച് വിവരാവകാശ കമ്മീഷനില്‍ നിന്നും ലഭിച്ച കത്തിന്റെ പകര്‍പ്പും  ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.

                                                     വിശ്വസ്തതയോടെ
Bangalore
28-01-2014                                          മഹേഷ് വിജയന്‍

കൊടുമുണ്ട - മനുഷ്യ്വാകാശ കമ്മീഷന്‍ കേസെടുത്തു.

25 June 2014

ഒന്നരവര്‍ഷം നീണ്ട, എന്റെ കൊടുമുണ്ട സ്കൂള്‍ സമരത്തിന്‌ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കൊടുമുണ്ട (പട്ടാമ്പി) ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഈ ദയനീയാവസ്ഥ ഒരു ജനകീയ പ്രശ്നമാക്കി മാറ്റുവാന്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു എന്ന് വേണമെങ്കില്‍ പറയാം. അതിനെ തുടര്‍ന്ന്, തദ്ദേശവാസിയായ ശ്രീ ഇബ്രാഹിം കുട്ടി നല്കിയ പരാതിയെ തുടര്‍ന്ന്‍ മനുഷ്യാവകാശ കമ്മീഷന് ഈ വിഷയത്തില്‍ കേസെടുത്തിരിക്കുകയാണ്. ബഹു: വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദു റബ്ബ്, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും ഈ പ്രശ്നങ്ങള്‍ക്ക് ഇന്നേവരെ പരിഹാരം കണ്ടിരുന്നില്ല. പത്ര വാര്‍ത്തയെ തുടര്‍ന്ന് കമ്മീഷനുമായി ബന്ധപ്പെട്ടപ്പോള്‍, ഈ കേസില്‍ കക്ഷി ചേരുവാന്‍ എന്നോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്മീഷന്റെയും മാധ്യമങ്ങളുടേയും ഇടപെടല്‍, കൊടുമുണ്ട സ്കൂളിലെ കുട്ടികള്‍ക്ക്‌, ഇനിയെങ്കിലും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ സഹായിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഉള്ള നമ്മുടെ നാട്ടിലെ സ്കൂളുകളെ കുറിച്ച് അറിയാവുന്നവര്‍, ദയവു ചെയ്തു അക്കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.



പാലക്കാട് ജില്ലയിലെ മുതുതല പഞ്ചായത്തിലെ കൊടുമുണ്ട ഗവ ഹയര്‍ സെക്കന്ററിയിലെ ഈ ശോച്യാവസ്ഥ, അന്യം നിന്ന് പോകുന്ന നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളുടെ മേല്‍ തറയ്ക്കുന്ന അവസാനത്തെ ആണിയായി മാറുകയാണ്....അധികാരികള്‍ തിരിഞ്ഞ് നോക്കാത്ത ഒരു പരാതി..

"കൊടുമുണ്ട ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ Principal | HM-നു സമര്‍പ്പിക്കുന്ന ഹര്‍ജി.

Sir,
ഞങ്ങള്‍ അഞ്ചാം ക്ലാസ്സ്‌ മുതല്‍ തന്നെ ഈ സ്കൂളില്‍ പഠിച്ചു വരുന്ന കുട്ടികളാണ്. സര്‍, ഞങ്ങളുടെ toilet-കള്‍ താങ്കള്‍ വന്നു നേരില്‍ കണ്ടാല്‍ നന്നായിരുന്നു. ഇത്ര ശോച്യാവസ്ഥ മറ്റൊരിടത്തും ഉണ്ടാകില്ല. വൃത്തിയില്ല, കൊളുത്തില്ല, വെള്ളം പലപ്പോഴും ഉണ്ടാകില്ല. മാത്രമല്ല, ക്ലോസറ്റ്‌ ഉള്ള കക്കൂസുകളില്‍ മലം ഉണങ്ങി വൃത്തികേടായി കിടക്കുന്നു. ആരും അതില്‍ പോകാറില്ല. പരുക്കനിട്ട, കൊളുത്തില്ലാത്ത വെള്ളവും ബക്കറ്റും ഇല്ലാത്ത മൂത്രപ്പുരയാണ് പലപ്പോഴും ഞങ്ങള്‍ക്ക് ആശ്രയം. ആണ്‍കുട്ടികളെല്ലാം പറമ്പുകളിലേക്ക് ഓടുന്നത് കാണാം. മാസമുറയുടെ സമയങ്ങളില്‍ വല്ലാത്ത വിഷമമാണ്. പാഡുകള്‍ മാറ്റാന്‍ വെള്ളം ഉണ്ടാകാറില്ല. മാറ്റിയാല്‍ തന്നെ അതിടാന്‍ പറ്റിയ സ്ഥലവുമില്ല. അതിനാല്‍, പൊതിഞ്ഞു കെട്ടി കൊണ്ടു പോവുകയാണ്‌ പതിവ്. കുന്നിന്‍ പുറത്തെ school ആയതിനാല്‍ ഇവിടെ കിണറോ കുഴല്‍കിണറോ ഒന്നും തന്നെയില്ല. താഴെ നിന്നും വരുന്ന പൈപ്പുവെള്ളമാണ് ഏക ആശ്രയം. മോട്ടോറടിച്ചു കൊണ്ടിരിക്കുമ്പോള്‍ മാത്രമാണ് വെള്ളം വരുന്നത്. മോട്ടോര്‍ നിര്‍ത്തിയാല്‍ പിന്നെ വെള്ളം കിട്ടാറില്ല. വെള്ളം പിടിച്ച് വെക്കാന്‍ യാതൊരു സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ ടോയ്ലെറ്റില്‍ ഒരെണ്ണമാണ് ടീച്ചേഴ്സ് ഉപയോഗിക്കുന്നത്. ഇതില്‍ വെള്ളം നിറയ്ക്കാന്‍ പാത്രമുണ്ട്. അതും പലപ്പോഴും വൃത്തികേടായി കിടക്കുന്നു. ചിലപ്പോള്‍ ഞങ്ങള്‍ അതില്‍ പോകാറുണ്ട്. ഇപ്പോള്‍ അതു പൂട്ടിയിടും. ഈ ശോച്യാവസ്തയെപ്പറ്റി ഞങ്ങള്‍ പല പ്രാവശ്യം പ്രിന്‍സിപ്പാളിനോടും HM-നോടും ടീച്ചേഴ്സിനോടും പരാതിപ്പെട്ടിരുന്നു. ഹെല്‍ത്ത്‌ ടീച്ചര്‍ യോഗം ചേര്‍ന്ന് ബന്ധപ്പെട്ട അധികാരിക്ക് ആവശ്യങ്ങള്‍ എഴുതി അറിയിച്ചിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു. മാസങ്ങള്‍ കുറെ ആയിട്ടും ഇതിന് യാതൊരു പരിഹാരവും ഉണ്ടായില്ല. അതിനാല്‍ സര്‍ ഇടപെട്ട് ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. എന്ന് വിനയപൂര്‍വ്വം കുട്ടികള്‍, GHSS കൊടുമുണ്ട (30/1/2013) "

DPI - അടിസ്ഥാന സൗകര്യങ്ങള്‍ അപ്പീല്‍ അപേക്ഷ

1. ഒന്നാം അപ്പീല്‍
2. ഒന്നാം അപ്പീലില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്  സംബന്ധിച്ച് അയച്ച കത്ത്

ഒന്നാം അപ്പീല്‍
To
     Engineering Liaison Officer,
     General Education (O/O DPI)
     Jagathi P.O, Trivandrum - 695 014
    
Sir,
         വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപ്പീല്‍.  കേരളത്തിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട്  DPI-ക്ക്  സമര്‍പ്പിച്ച  വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയെ  സംബന്ധിച്ച് സമര്‍പ്പിക്കുന്ന ഒന്നാം അപ്പീല്‍ അപേക്ഷ.

      എതിര്‍ കക്ഷി:
               1.  State Public Information Officer,
                    'W' Section, DPI, Trivandrum
              
         ഞാന്‍ ഒരു സഞ്ചാരിയും ഫോട്ടോഗ്രാഫറും സാമൂഹ്യപ്രവര്‍ത്തകനും ആണ്.  എട്ട് വര്‍ഷമായി ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്നു. കേരളത്തിലെ വിവിധ  സ്കൂളുകളിലെ  അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതകള്‍  മെച്ചപ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങളില്‍  ഒന്നര വര്‍ഷമായി ഏര്‍പെട്ടു കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി  18/07/2014 തീയതി രേഖപ്പെടുത്തി DPI-ക്ക് അയച്ച വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ട  99.9 ശതമാനം വിവരങ്ങളും പൊതുഅധികാരി നിഷേധിച്ചു. പൊതുഅധികാരിയുടെ തെറ്റായ ഈ നടപടിയാണ് ഈ അപ്പീലിന് ആധാരം. 

       കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലേയും ടോയ്ലെറ്റ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. അപേക്ഷയില്‍ 37 പ്രധാന ചോദ്യങ്ങളും അവയുടെ നിരവധി ഉപചോദ്യങ്ങളും  ഉണ്ടായിരുന്നു. എന്നാല്‍ അപേക്ഷ ലഭിച്ച്, ഇരുപത്തഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വിവരം ലഭ്യമല്ല എന്ന് പറഞ്ഞ് പൊതുഅധികാരി വിവരം നിഷേധിക്കുകയാണുണ്ടായത്. ഇതേ അപേക്ഷ ഞാന്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിലും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിലും നല്കിയിരുന്നു. ടി വിവരാവകാശ ഓഫീസര്‍മാര്‍ എന്റെ അപേക്ഷ അതാത് സ്കൂളുകളിലേക്ക് അയക്കുകയും യഥാസമയം വിവരം ലഭ്യമാക്കുകയും ചെയ്തു. എന്നാലിവിടെ വിവരം ലഭ്യമാക്കാന്‍ യാതൊരുവിധ ശ്രമങ്ങളും ഉണ്ടായില്ല.

       എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ടി ഓഫീസില്‍  നിന്നും ലഭിച്ച നിരുത്തരവാദിത്വപരമായ മറുപടി എന്നെ അതിശയിപ്പിച്ചു. തുടര്‍ന്ന് ടി ഓഫീസിലെ 0471-2580583 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് , ലഭിച്ച മറുപടിയുടെ കാര്യം പറഞ്ഞപ്പോള്‍,  ഫോണ്‍ എടുത്ത, പേരുവെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥന്‍ വളരെ മോശമായിട്ടാണ് എന്നോട് സംസാരിച്ചത്.  ടി സംസാരത്തിന്റെ ഓഡിയോ റെക്കോര്‍ഡ് ചെയ്തത് ആവശ്യമെങ്കില്‍, തെളിവിലേക്കായി ഹാജരാക്കുന്നതാണ്. ഇതില്‍ നിന്നെല്ലാം എനിക്ക് മനസ്സിലായ വസ്തുത പൊതുഅധികാരി മനപ്പൂര്‍വ്വം വിവരം നിഷേധിക്കുകയായിരുന്നു എന്നാണു.

      ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷയുടെ പകര്‍പ്പും ലഭിച്ച മറുപടിയുടെ പകര്‍പ്പും    ഈ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നു. ഈ പരാതി പരിഗണിച്ച്, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ  നിയമം അനുശാസിക്കുന്ന എല്ലാ നടപടികകളും എടുക്കണമെന്നും ഇത്തരം പ്രവൃത്തികള്‍ മേലില്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു. ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും എത്രയും പെട്ടന്ന് ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്  പൊതുഅധികാരിക്ക്‌ നിര്‍ദ്ദേശം നല്കണമെന്നും ദയവായി അപേക്ഷിക്കുന്നു.
                                                    
                                     വിശ്വസ്തതയോടെ

Bangalore
04-09-2014                                                       മഹേഷ് വിജയന്‍


2. ഒന്നാം അപ്പീലില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്  സംബന്ധിച്ച് അയച്ച കത്ത്   
To
       Engineering Liaison Officer,
         General Education (O/O DPI)
         Jagathi P.O, Trivandrum - 695 014

മാഡം,

വിഷയം:  വിവരാവകാശ അപ്പീല്‍ അപേക്ഷയിന്മേല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്

സൂചന: സര്‍ക്കാര്‍ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് 04-09-2014 തീയതി രേക്ഷപ്പെടുത്തി അയച്ച അപ്പീല്‍ അപേക്ഷ
   
            എന്റെ അപ്പീലിന്മേല്‍ തീരുമാനമെടുക്കുന്നതിലേക്കായി താങ്കളുടെ ഓഫീസില്‍ നേരിട്ട് ഹാജരാകുവാന്‍ ആവശ്യപ്പെട്ടയച്ച കത്ത് കിട്ടിയിരുന്നു. ജോലിത്തിരക്ക് മൂലവും ബാംഗ്ലൂര് നിന്നും വരേണ്ടിയിരുന്നതിനാലും നേരിട്ട് ഹാജരാകുവാന്‍ സാധിച്ചില്ല. വിവരം നിഷേധിച്ചത് സംബന്ധിച്ച എല്ലാക്കാര്യങ്ങളും അപ്പീല്‍ അപേക്ഷയില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.  നേരിട്ട് വരാന്‍ സാധിക്കാത്തതിനാല്‍ Oct 23 വൈകുന്നേരം  ഔദ്യോഗിക ടെലിഫോണില്‍ വിളിച്ചും താങ്കളെ എന്റെ ഭാഗം പറഞ്ഞ് മനസ്സിലാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. 37 പ്രധാന ചോദ്യങ്ങളും ഉപചോദ്യങ്ങളും ഉള്ള എന്റെ അപേക്ഷയില്‍ ഒന്നിന് പോലും എനിക്ക് മറുപടി നല്‍കിയിട്ടില്ല എന്ന കാര്യം വളരെ വ്യക്തമാണ്.
    വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണോ പൊതുഅധികാരി എന്റെ അപേക്ഷ നിരസിച്ചിട്ടുള്ളത്  എന്നാണ് ഇവിടെ അപ്പീല്‍ അധികാരി പ്രധാനമായും പരിശോധിക്കേണ്ടത്. അപേക്ഷയിലാവശ്യപ്പെട്ട വിവരങ്ങള്‍ ടി വിവരാവകാശ ഓഫീസറുടെ കൈവശമില്ലാത്ത പക്ഷം ആര്‍ക്കാണോ ടി വിവരം ലഭ്യമാക്കാനാവുക, ആ ഓഫീസര്‍ക്ക് അപേക്ഷ കൈമാറുകയോ നിര്‍ദേശം നല്‍കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്.  ഇവിടെ, സംസ്ഥാനത്തെ വിവിധ DDE/DEO-മാര്‍ക്ക് എന്റെ അപേക്ഷ ഫോര്‍വേഡ് ചെയ്ത് യഥാസമയം വിവരം ലഭ്യമാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.  വിവരം ലഭ്യമല്ലെങ്കില്‍ അഞ്ചു ദിവസത്തിനകം അപേക്ഷ നിരസിക്കണം; ഇത് രണ്ടും ഉണ്ടായില്ല.
              വിവരം ശേഖരിച്ച് തരണം എന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടു എന്ന കാരണം പറഞ്ഞ് എന്റെ അപേക്ഷ നിരസിക്കാനാവില്ല. സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിനാണ് വിവരം ശേഖരിച്ചു തരണമെന്ന്  അഭ്യര്‍ഥിച്ചത്. അല്ലാതെ, എല്ലാ സ്കൂളുകളില്‍ നിന്നും വിവരം ശേഖരിച്ചു ഒന്നായി മാത്രമേ ലഭ്യമാക്കാവൂ എന്ന് അപേക്ഷയില്‍ ഒരിടത്തും നിഷ്കര്‍ഷിച്ചിട്ടില്ല. ഇതേ അപേക്ഷ ഹയര്‍ സെക്കണ്ടറി വകപ്പില്‍ നല്‍കിയതിനെ തുടര്‍ന്ന്‍ അവര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് എനിക്ക് അയച്ച കത്തിന്റെ സോഫ്റ്റ് കോപ്പിയും ഈ മെയിലിനോടൊപ്പം അറ്റാച്ച് ചെയ്യുന്നു.

      ഇതോടൊപ്പം നല്‍കിയ അപേക്ഷയികളില്‍, സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും എനിക്ക് യഥാസമയം മറുപടി ലഭിച്ചു കഴിഞ്ഞു. എന്നാല്‍ അവ്യക്തവും അപൂര്‍ണ്ണവും അലസവുമായ മറുപടിയാണ്  എനിക്ക് DPI-യില്‍ നിന്ന് ലഭിച്ചത്. ആയതിനാല്‍ എന്റെ വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും എത്രയും പെട്ടന്ന് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നിയമം അനുശാസിക്കുന്ന മേല്‍നടപടികള്‍ കൈക്കൊള്ളണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.

                വിശ്വസ്തതയോടെ

                            മഹേഷ്‌ വിജയന്‍

Bangalore
24-Oct-14