Monday, July 25, 2016

ജയചന്ദ്രന്‍ മൊകേരി

13 December 2014 മാലിദ്വീപില്‍ അന്യായമായി തടങ്കലില്‍ കഴിയുന്ന ശ്രീ ജയചന്ദ്രന്‍ മാഷിനെ മോചിപ്പിക്കാനുള്ള ഭാരത സര്‍ക്കാരിന്റെ ശ്രമങ്ങളെ കുറിച്ചറിയുവാന്‍ നല്കിയ വിവരാവകാശ അപേക്ഷ. ജീവനേയും സ്വാതന്ത്ര്യത്തേയും ബാധിക്കുന്നതായതിനാല്‍ 48 മണിക്കൂറിനകം വിവരം ലഭിക്കുവാനായി RTI വകുപ്പ് 7(1) പ്രകാരമാണ് അപേക്ഷിച്ചിരിക്കുന്നത്. അന്യരാജ്യത്ത് മോചനം കാത്ത് നരകിക്കുന്ന അനേകായിരം ഭാരതീയരെ ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഉറ്റവരുടെയും ഉടയവരുടെയും ശ്രമങ്ങളുടെ ആക്കം കൂട്ടുവാന്‍ ഇത്തരം വിവരാവകാശ അപേക്ഷകളിലൂടെ സാധിക്കുന്നതാണ്.
RTI application seeking immediate Information [within 48 hours] under section 7(1) about Mr. K.K. Jayachandran who has been placed under detention by the Maldives police for the last 8 months. This can be used as a reference while writing RTI application on similar cases. RTI application seeking immediate Information [within 48 hours] under section 7(1) about a person who has been placed under detention in another country.


ശ്രീ ജയചന്ദ്രന്‍ മാഷിന്റെ മോചനവുമായി ബന്ധപ്പെട്ട് ഞാന്‍ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നും ഇന്നലെ ലഭിച്ച വിശദമായ മറുപടി. കേസിന്റെ വിചാരണ ഇതുവരേയും തുടങ്ങിട്ടില്ല എന്നാണ് അറിവായിരിക്കുന്നത്. ജയചന്ദ്രന്‍ മാഷിനെ വിചാരണ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മാലിദ്വീപിലെ പ്രോസിക്യൂട്ടര്‍ ജനറലാണ്. വിചാരണ ചെയ്യാനാണ് തീരുമാനമെങ്കില്‍ കോടതിക്ക് മാത്രമേ അദ്ദേഹത്തെ മോചിപ്പിക്കാനാകൂ എന്നത് കാര്യങ്ങള്‍ ദുഷ്കരമാക്കും. എന്നാല്‍ IHC-യുടെ ശക്തമായ ഇടപെടല്‍ മൂലം വിചാരണ ചെയ്യണോ വേണ്ടയോ എന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്നാണ് IHC-യിലെ മുതിര്‍ന്ന ഓഫീസര്‍ കഴിഞ്ഞ ദിവസം (22-Dec-14) ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എന്നെ അറിയിച്ചത്.

രേഖാമൂലം മാലി സര്‍ക്കാരില്‍ നിന്നും ഉറപ്പ് ഒന്നും ലഭിച്ചിട്ടില്ലെങ്കിലും നിയമത്തിന്റെ പരിധിയില്‍ നിന്നും ജയചന്ദ്രന്‍ മാഷിനെ മോചിപ്പിക്കാനായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ഒദ്യോഗിക മീറ്റിംഗുകളില്‍ വെച്ച് മാലി ഗവ: ഉറപ്പ് നല്കിയിട്ടുള്ളതായും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എത്രയും പെട്ടന്ന്‍ അനുകൂല തീരുമാനം എടുക്കുന്നതിനായി IHC ഉദ്യോഗസ്ഥര്‍ മാലി പ്രോസിക്യൂട്ടര്‍ ജനറലിനെ കാണാന്‍ വീണ്ടും അനുവാദം തേടിയിട്ടുണ്ട്.
ലഭിച്ച വിവരമനുസരിച്ച് മാഷിനെ മോചിപ്പിക്കുവാന്‍ IHC ശക്തമായ ഇടപെടലുകള്‍ ആദ്യം മുതലേ നടത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കാനാകുന്നത്. അക്കാര്യത്തില്‍ IHC അഭിനന്ദനം അര്‍ഹിക്കുന്നു. അടുത്ത ബന്ധുക്കള്‍ക്ക് മാഷിനെ മാലിയില്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കാമെന്നും IHC അറിയിച്ചിട്ടുണ്ട്. മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ളത്, അപേക്ഷിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇ-മെയില്‍ ആയി ലഭിച്ച വിവരാവകാശ അപേക്ഷ്യ്ക്കുള്ള മറുപടിയില്‍ വളരെ വിശദമായി, നല്ല രീതിയില്‍ IHC അധികൃതര്‍ മറുപടി നല്‍കിയിട്ടുണ്ട് എന്നതാണ്.

No comments:

Post a Comment