Saturday, July 23, 2016

ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി

2015 മാര്‍ച്ചിലെ കണക്കു പ്രകാരം 51 ഇന്ത്യന്‍ തടവുകാര്‍ ആണ് ഫ്രാന്‍സില്‍ ഉള്ളത്. എന്നാല്‍ ഇവരെ സംബന്ധിച്ച ഒരു വിവരവും ഇന്ത്യന്‍ എംബസിയുടെ കൈവശമില്ല. എങ്കിലും, തടവുകാരുടെ വിവരങ്ങള്‍ ഫ്രഞ്ച് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ലഭ്യമാകുന്ന മുറയ്ക്ക് അവ നല്‍കാമെന്നും പാരീസിലെ ഇന്ത്യന്‍ എംബസ്സി അറിയിച്ചു. എന്റെ വിവരാവകാശ അപേക്ഷയെ തുടര്‍ന്ന്‍ മറ്റ് ഏതാനും രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും ഇതുപോലെ സ്വാഗതാര്‍ഹമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനം ചോദ്യം ചെയ്തു തുടങ്ങുമ്പോള്‍ ഉണരാതിരിക്കാന്‍ അധികാരികള്‍ക്ക് ആകില്ല എന്നതിന് തെളിവാണിത്. കൂടുതല്‍ പേര്‍ വിവരാവകാശ നിയമം ശക്തമായി ഉപയോഗിക്കുന്നതോടെ രാജ്യത്ത് വലിയ മാറ്റങ്ങള്‍ വന്നു തുടങ്ങും. രാജ്യത്തെ ഏതൊരു പൗരനും ഈ നിയമത്തെ കുറിച്ച് അറിവുണ്ടാകണം. അതിനായി നമുക്കൊരുമിച്ച് പോരാടാം - ജയ്‌ ഹിന്ദ്‌.

No comments:

Post a Comment