Tuesday, July 26, 2016

മദദ് [MADAD] - പ്രവാസികള്‍ക്ക് വേണ്ടിയുള്ള പോര്‍ട്ടല്‍

പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2015 ഫെബ്രുവരിയില്‍ തുടങ്ങിയ 'മദദ്' പോര്‍ട്ടലില്‍ നാല് മാസത്തിനുള്ളില്‍ മാത്രം ലഭിച്ചത് 2109 പരാതികള്‍. ഇതില്‍ 40 ശതമാനം (854) പരാതികളും സൗദി അറേബ്യയില്‍ നിന്ന്. മദദ്-ല്‍ ആകെ ലഭിച്ച 2109 പരാതികളില്‍ 897 എണ്ണത്തില്‍ ഇനിയും നടപടി എടുക്കാനുണ്ട്. 1249 എണ്ണം പരിഹരിച്ചു. 37 എണ്ണം റീ-ഓപ്പണ്‍ ചെയ്തു. എന്നാല്‍ പരിഹരിക്കാതെ തന്നെ എംബസികള്‍ ഗ്രീവന്‍സസ് ക്ലോസ് ചെയ്യുന്നതായി പരാതികള്‍ ഉണ്ട്. 'റൈറ്റ് ഓഫ് റിട്ടേണിന് വേണ്ടി ഞാനും മൈന ഉമൈബനും നല്കിയ പല പരാതികളും ഇപ്രകാരം ക്ലോസ് ചെയ്തവയില്‍ പെടുന്നു. സൈറ്റിലെ സാങ്കേതിക തകരാറുകള്‍ മൂലം പലര്‍ക്കും പരാതികള്‍ റീ-ഓപ്പണ്‍ ചെയ്യാനാകുന്നുമില്ല. എങ്കിലും മദദ് പോര്‍ട്ടല്‍ വന്നതിന് ശേഷം പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനത്തെ കേന്ദ്ര സര്‍ക്കാരിന് കാര്യക്ഷമമായി വിലയിരുത്തുവാന്‍ 'മദദ്' പോര്‍ട്ടല്‍ സഹായകമാകും. ഭൂരിഭാഗം പരാതികളും ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ടവയാണ്. ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്ത രാജ്യങ്ങളുടെ പേരും ലഭിച്ച പരാതികളുടെ എണ്ണവും. ഇനിയും പരിഹരിക്കാനുള്ളവയുടെ എണ്ണം ബ്രാക്കറ്റില്‍.
സൗദി അറേബ്യ - 854(509),
യു.എ.ഇ - 290(101),
മലേഷ്യ - 137(35),
കുവൈറ്റ്‌ - 100(13),
ഒമാന്‍ - 95(6) ,
ഖത്തര്‍ - 95(53).

ഇത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അപ്ലോഡ് ചെയ്യുന്നു.

മദദ് പോര്‍ട്ടലിന്റെ ലിങ്ക്:   http://www.madad.gov.in

No comments:

Post a Comment