Saturday, July 23, 2016

നോര്‍ക്കയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍.

3 February 2015 അന്യരാജ്യത്ത് ജയിലില്‍ കിടക്കുന്ന മലയാളികളെ സംബന്ധിച്ച് നോര്‍ക്ക നല്കിയ, അത്യന്തം നിരാശാജനകമായ വിവരാവകാശ മറുപടി. പട്ടിയൊട്ട് പുല്ലു തിന്നുകയുമില്ല, പശുവിനെയൊട്ട് തീറ്റുകയുമില്ല. പുറംരാജ്യത്ത് ജയിലില്‍ കിടക്കുന്ന പ്രവാസികളുടെ കണക്കുകള്‍ കൈവശമില്ല എന്ന് ഉളുപ്പില്ലാതെ പച്ചയ്ക്ക് പറയാന്‍ കഴിയുന്ന പ്രവാസി കേരളീയ വകുപ്പ്. നോര്‍ക്കയുടെ തികഞ്ഞ അലംഭാവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം.

ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു:
1. ഇന്ത്യക്ക് പുറത്ത്, ബന്ധിയാക്കപ്പെട്ടതുമൂലമോ, ജയിലില്‍ അകപ്പെട്ടതുമൂലമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാലോ കുടുങ്ങിക്കിടക്കുന്ന കേരളീയരെ / മലയാളികളെ സംബന്ധിച്ച കണക്കുകള്‍ കേരള സര്‍ക്കാരിന്റെ കൈവശമുണ്ടോ ?
1.a) ഉണ്ടെങ്കില്‍ എത്ര പേര്‍ അന്യജ്യത്ത് ഇപ്പോഴും കുടുങ്ങിക്കിടപ്പുണ്ട്?
1.b) ടി കാരണങ്ങളാല്‍ ഇന്ത്യക്ക് പുറത്ത് കുടുങ്ങിക്കിടന്ന എത്ര പേരെ ഇതുവരെ സര്‍ക്കാരിന്റെയോ മറ്റ് ഇടപെടലുകള്‍ മൂലമോ മോചിപ്പിച്ചിട്ടുണ്ട്?
1.c) ഒന്ന് മുതല്‍ ഒന്ന്(ബി) വരെയുള്ള വിവരം സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക
2. ഇന്ത്യക്ക് പുറത്ത്, ബന്ധിയാക്കപ്പെട്ടതുമൂലമോ, ജയിലില്‍ അകപ്പെട്ടതുമൂലമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാലോ കുടുങ്ങിയ കേരളീയരെ / മലയാളികളെ സംബന്ധിച്ച് മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനും എത്ര പരാതികള്‍ / നിവേദനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭിച്ചിട്ടുണ്ട് ? (ഇ-മെയിലായും കേന്ദ്ര / കേരള സര്‍ക്കാരിന്റെ വിവിധ പോര്‍ട്ടലുകളില്‍ വഴിയും ലഭിച്ചതുള്‍പ്പടെ)
2.a) ടി പരാതികളുടെ / നിവേദനങ്ങളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക.
2.b) ടി പരാതികളില്‍ ഇന്നുവരെ സ്വീകരിച്ചിട്ടുള്ള നടപടികളും പ്രോഗ്രസ്സും വ്യക്തമാക്കുന്ന രേഖകളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക.
3. ഇന്ത്യക്ക് പുറത്ത്, ബന്ധിയാക്കപ്പെട്ടതുമൂലമോ, ജയിലില്‍ അകപ്പെട്ടതുമൂലമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളാലോ കുടുങ്ങിക്കിടക്കുന്ന കേരളീയരുടെ / മലയാളികളുടെ പേരും വിലാസവും അടങ്ങിയ ലിസ്റ്റ് ലഭ്യമാക്കുക.






30 May 2015


വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ തടവുകാര്‍ക്ക് വേണ്ടിയുള്ള നമ്മുടെ പോരാട്ടത്തില്‍ ആദ്യത്തെ നിര്‍ണായകമായ ചുവട് വെയ്പ്പ്. ഡല്‍ഹിയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന, വിവിധ പ്രവാസകാര്യ വകുപ്പുകളുടെ ഉന്നതതല സമ്മേളനത്തില്‍ വിഷയം ശക്തമായി ഉന്നയിച്ചതായി നോര്‍ക്ക സി.ഇ.ഒ ശ്രീ എ.എസ് കണ്ണന്‍ അല്പം മുന്‍പ് അറിയിച്ചു. ഇന്ത്യന്‍ തടവുകാരുടെ വിശദ വിവരങ്ങള്‍ എത്രയും പെട്ടന്ന്‍ ശേഖരിച്ച് അതാത് സംഥാനങ്ങള്‍ക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോയിന്റ് സെക്രട്ടറി ഉള്‍പ്പടെ, വിദേശ കാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ബഹു : നോര്‍ക്ക മിനിസ്റ്റര്‍ കെ.സി ജോസഫും ശ്രീ കണ്ണനും ഇക്കാര്യം ഉന്നയിച്ചത്. 'റൈറ്റ് ഓഫ് റിട്ടേണ്‍' സമര്‍പ്പിച്ച വിവരാവകാശ അപേക്ഷകളില്‍ തടവുകാരുടെ വിവരങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ എംബസികള്‍ കൈമാറാത്തതും സംസ്ഥാന സര്‍ക്കാരിന്റെ കൈവശം പോലും ഈ വിവരം ലഭ്യമല്ലാത്തതും നോര്‍ക്കയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്നാണ്‌ നോര്‍ക്കയില്‍ നിന്നും അനുകൂല നിലപാടുണ്ടായതും വിഷയം ഇപ്പോള്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതും. തടവുകാരെ സഹായിക്കാന്‍ നോര്‍ക്ക ലീഗല്‍ എയ്ഡഡ് സെല്‍ സ്ഥാപിച്ചുവെങ്കിലും തടവുകാരുടെ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രവര്‍ത്തനം മുടങ്ങിക്കിടക്കുകയാണ്. ഉദ്ദ്യോഗസ്ഥന്‍മാരുടെ അഭാവവും നോര്‍ക്ക നേരിടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ തയ്യാറാണെന്ന് 'റൈറ്റ് ഓഫ് റിട്ടേണ്‍' അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ചോ അല്ലെങ്കില്‍ ബാംഗ്ലൂരില്‍ വെച്ചോ വൈകാതെ കൂടി കാഴ്ച നടത്തുന്നതാണ്. ഈ വിഷയത്തില്‍ പ്രത്യേക താല്പര്യം കാണിച്ച നോര്‍ക്ക സി.ഇ.ഒ ശ്രീ കണ്ണന് അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു. തടവുകാരുടെ മോചനത്തിനായി ICWF-ല്‍ നിന്നും തുക വിനിയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായതായും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment